പഞ്ചനക്ഷത്ര പദവി ലഭിച്ച ഹോട്ടലിന് ലൈസന്‍സ് പുതുക്കി നല്കാന് ഉത്തരവ്
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാര്‍ ലൈസന്‍സ് നഷ്ടമായതോടെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തുടങ്ങിയ രണ്ട് ഹോട്ടലുകള്‍ക്ക് പിന്നീട് പഞ്ചനക്ഷത്ര പദവി ലഭിച്ച സാഹചര്യത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്കാന് ഹൈക്കോടതി ഉത്തരവ്.
തൃപ്പൂണിത്തുറയിലെ ഹില്‍ടോപ്പ്, ചങ്ങനാശേരിയിലെ കോണ്ടൂര് എന്നീ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് പുതുക്കിനല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളൊഴികെയുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന സര്‍ക്കാര്‍ നയത്തെത്തുടര്‍ന്ന് 2014 മാര്‍ച്ചില്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നഷ്ടമായി. തുടര്‍ന്ന് ഇവര്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തുടങ്ങാനുള്ള ലൈസന്‍സ് വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പിന്നീട് ഈ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാക്കി പുതുക്കിയപ്പോള്‍ ബാര്‍ ലൈസന്‍സ് പുതുക്കിനല്കാന് അപേക്ഷിച്ചു. എന്നാല്‍ 2014 ല്‍ ബാര്‍ ലൈസന്‍സ് നഷ്ടമായെന്നും ഇല്ലാത്ത ലൈസന്‍സ് പുതുക്കാനാവില്ലെന്നും വ്യക്തമാക്കി എക്സൈസ് വകുപ്പ് അപേക്ഷ തള്ളി. ഇതിനെതിരേ ഹോട്ടലുടമകള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."