കരോളിനിടെ പണപ്പിരിവ്; ചോദ്യം ചെയ്ത പൊലിസിനെ ആക്രമിച്ച് യുവാക്കൾ, നാലുപേർ പിടിയിൽ
കരോളിനിടെ പണപ്പിരിവ്; ചോദ്യം ചെയ്ത പൊലിസിനെ ആക്രമിച്ച് യുവാക്കൾ, നാലുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് എസ്ഐക്കും പൊലിസുകാര്‍ക്കും നേരെ ആക്രമണം. കാക്കൂര്‍ പൊലിസ് സ്റ്റേഷനിലെ പൊലിസുകാർക്കു നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. എസ്ഐ അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ രജീഷ്, ഡ്രൈവര്‍ ജിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പൊലിസ് ജീപ്പിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കരോളിനിടെ യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ടാണ് പൊലിസിന് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസുകാർക്കു പരുക്കേറ്റു. സംഭവത്തിൽ സുബിന്, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ചേളന്നൂര്‍ സ്വദേശികളാണ്. പൊലിസുകാരെ ആക്രമിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ചേളന്നൂരില്‍ വെച്ചായിരുന്നു സംഭവം. കുട്ടികള്‍ കരോള്‍ നടത്തിയിരുന്നു. അതിനിടെ ഒരു സംഘം യുവാക്കള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പൊലിസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് എസ്ഐ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തുന്നത്. വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുമ്പോഴായിരുന്നു പൊലിസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."