'വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം' - വി.ഡി സതീശന്
'വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം'
കോഴിക്കോട്: നവകേരള സദസില്‍ കോണ്‍ഗ്സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുസ് സര്‍വിസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് പിണറായിയുടെ ശ്രമമെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
വെയില് ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കുമെന്നും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും പരിഹസിച്ച അദ്ദേഹം നവകേരള സദസ്സിലൂടെ ഏത് പ്രശ്നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണെന്നും സദസ്സ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
അതേസമയം ബിജെപി നേതാക്കള്‍ കേക്കുമായി ക്രിസ്ത്യന്‍ സഹോദരങ്ങളെ തേടി ഇറങ്ങിയത് പ്രത്യേക ലക്ഷ്യം വച്ചുകൊണ്ടാണെന്ന് വി.ഡി സതീശന് കൂട്ടിചേര്‍ത്തു.
ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായയാണ് അവര്‍ എന്ന തിരിച്ചറിവ് ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ഉണ്ടാകണമെന്നും സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."