രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സി.പി.എം നയം. രാഷ്ട്രിയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പി.യും ആര്‍.എസ്.എസ്സും ചേര്‍ന്ന് മതപരമായ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയും, യു.പി. മുഖ്യമന്തിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്.
രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മതപരമായ ബന്ധം പാടില്ലെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു. അതിനാല്‍, ഭരണഘടനാതത്വങ്ങള്‍ ലംഘിക്കുകയാണ് ചടങ്ങിന്റെ സം?ഘാടകരെന്നും സിപിഎം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."