താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ജോലി നേടാം; ഈ യോഗ്യതയുള്ളവരാണോ? ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
കേരള ഖര മാലിന്യ സംസ്‌കരണ യൂണിറ്റ് (KSWMP) ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്‌ക് പോഴ്‌സണ്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. താല്‍പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാര്‍ച്ച് 28 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
തസ്തിക& ഒഴിവ്
കേരള ഖര മാലിന്യ യൂണിറ്റില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനം.
വിജ്ഞാപന നമ്പര്‍: CMD/KSWP/02/2024
അവസാന തീയതി: മാര്‍ച്ച് 28, 2024.
ഒഴിവ്: 01
പ്രായപരിധി
40 വയസ് വരെയാണ് പ്രായപരിധി. 2024 മാര്‍ച്ച് 12 അടിസ്ഥാനമാക്കിയാണ് വയസ് കണക്കാക്കുന്നത്.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
PGDCA/DCA, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (HIGHER), മലയാളം (LOWER).
ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
MS Word, Excel Power Point, Word Processing, Tally തുടങ്ങിയവയില്‍ നല്ല അറിവുണ്ടായിരിക്കണം.
വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയണം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചുള്ള പരിചയം.
ലോകബാങ്ക്, എഡിബി എന്നിവയുമായി ബന്ധപ്പെട്ട എക്‌സ്റ്റേണല്‍ എയ്ഡഡ് പ്രോജക്ടുകളിലെ പ്രവൃത്തി പരിചയം ഒരു അധിക നേട്ടമായി കണക്കാക്കും.
ശമ്പളം
ജോലി ലഭിച്ചാല്‍ 26,400 രൂപയാണ് പ്രതിമാസ ശമ്പളയിനത്തില്‍ ലഭിക്കുക.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് www.cmdkerala.net എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാവുന്നതാണ്. പ്രായപരിധി, ജോലിയുടെ കാലാവധി തുടങ്ങിയ സംശയ നിവാരണത്തിന് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: CLICK HERE
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."