HOME
DETAILS

കുവൈത്തിൽ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

  
backup
December 26 2023 | 13:12 PM

prices-of-essential-goods-are-soaring-in-kuwai

Prices of essential goods are soaring in Kuwait

കുവൈത്ത് സിറ്റി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില അനിയന്ത്രിതമായി വർധിക്കുന്നതായി റിപ്പോർട്ട്. പ്രാദേശിക വിപണികളിൽ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ. ആവശ്യസാധനങ്ങൾക്കു കൃതിമമായി വില വർധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഫ്രോസൺ കോഴിയിറച്ചിയുടെ വില ഒരു കാർട്ടണിന് 8.900 KD മുതൽ 15.900 KD വരെ പ്രാദേശിക വിപണികളിൽ വർധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർപേഴ്സൺ ഖാലിദ് അൽ സുബൈ പറഞ്ഞു. അൽ-സുബൈയുടെ അഭിപ്രായത്തിൽ, ചായയുടെ 400 ഗ്രാം വില KD1.215 ൽ നിന്ന് KD2.565 ആയി വർദ്ധിച്ചു, അതേസമയം 400 ഗ്രാം ഗ്രാമിൽ നിന്ന് 350 ഗ്രാമായി തൂക്കം കുറഞ്ഞിട്ടുമുണ്ട്. വാഷിംഗ് പൗഡറിന്റെ വില ഏകദേശം 20 ശതമാനം വർദ്ധിച്ചു.


ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ വിതരണക്കാരെ അനുവദിക്കരുതെന്നും വില വർധിപ്പിച്ച വിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് നൽകാനും ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ യൂണിയന് കത്തയച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ തെളിവുകൾ സഹിതം ആവശ്യമായ നടപടി സ്വീകരിക്കാനും പ്രാദേശിക വിപണികളിൽ നിയന്ത്രണം കർശനമാക്കാനും വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയോട് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago