HOME
DETAILS
MAL
കോട്ടയം ജില്ലയില്‍ 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത, പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം
backup
October 19 2021 | 17:10 PM
കോട്ടയം :കോട്ടയം ജില്ലയില്‍ 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നെടുഭാഗം, കൂട്ടിക്കല്‍ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാര്‍ തെക്കേക്കര, വില്ലേജുകളിലുള്ള പ്രദേശങ്ങളില്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. വരുന്ന രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."