HOME
DETAILS
MAL
മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; വിമര്‍ശനവുമായി പ്രതിപക്ഷം
backup
October 20 2021 | 05:10 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ മഴക്കെടുതിയില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുന്നറിയിപ്പ് നല്കുന്നതില് വീഴ്ച വരുന്നത് ഖേദകരമെന്ന് കെ ബാബു ചൂണ്ടിക്കാട്ടി. അപകടമേഖലകളില്‍ മുന്നറിയിപ്പ് നല്കുന്നതില് പോരായ്മകളുണ്ടോ എന്ന് എന്ന് കൃത്യമായി പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ന് സഭ പിരിയുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇനി സഭ ചേരുക. മരിച്ചവരുടെ കുടുംബാംഗങ്ങളെ കൈവിടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."