സംസ്ഥാനത്ത് മഴഭീതി ഒഴിയുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയില്ല; ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴഭീതി കുറയുന്നു. 11 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളിലായി കുറച്ചു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുതുക്കി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.
നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയായിരുന്നു.
ഇന്നു മുതല്‍ നാലു ദിവസം സംസ്ഥാനത്ത് തീവ്ര മഴയ്ക്കു സാധ്യതയെന്നായിരുന്നു ഇന്നലെ നല്കിയ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാല്‍ 9 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതോടെ സംസ്ഥാനത്തിന് വലിയ ആശങ്ക കൂടിയാണ് ഒഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."