ഐ.ഡി.എം.ഐ ഗ്രാന്റ്: അപേക്ഷിക്കാനായത് കുറച്ചു സ്ഥാപനങ്ങള്‍ക്ക് മാത്രം
മലപ്പുറം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഐ.ഡി.എം.ഐ ഗ്രാന്റിനു ഇത്തവണ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാനായില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിച്ചത്.
കഴിഞ്ഞ ജൂണ്‍ 22 നാണ് ഈ വര്‍ഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഡി.പി.ഐ ഉത്തരവ് പുറത്തിറങ്ങിയത്. ജൂണ്‍ 28നകം അപേക്ഷകള്‍ സംസ്ഥാന ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റിയുടെ പേരില്‍ ഡി.ഡി.ഇ ഓഫിസുകളില്‍ അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. ന്യൂനപക്ഷ സ്ഥാപനങ്ങളായ അണ്‍എയ്ഡഡ്, എയ്ഡഡ്, പ്രൈമറി,സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് അധികമായി ക്ലാസ് മുറികള്‍ നിര്‍മിക്കാനും ലൈബ്രറി,സയന്‍സ്, കംപ്യൂട്ടര്‍ ലാബുകള്‍,കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ക്കാണ് ഐ.ഡി.എം.ഐ ഗ്രാന്റ് അനുവദിക്കുന്നത്.
20 ശതമാനം ന്യൂനപക്ഷ ജനസംഖ്യയുള്ള പ്രദേശങ്ങളിലുള്ളതും കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള സന്നദ്ധ സംഘടന, സൊസൈറ്റി, ട്രസ്റ്റ് എന്നിവക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്റ് മുന്‍ഗണന നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ ഭൗതിക വികസനത്തിനുള്ള പദ്ധതികള്‍ക്ക് അന്‍പത് ലക്ഷം രൂപ വരേ പരമാവതി സംഖ്യ കണക്കാക്കി എഴുപത്തിയഞ്ച് ശതമാനമാണ് ഗ്രാന്റായി നല്‍കുന്നത്.
ബാക്കി 25 ശതമാനം അതാത് മാനേജ്‌മെന്റ് വഹിക്കണമെന്നു നിര്‍ദേശമുണ്ട്. ഗ്രാന്റിനു ഉദ്ദേശിക്കുന്ന നിര്‍മാണ പ്രവൃത്തിയുടെ പ്ലാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനിയറുടെ അംഗീകാരത്തോടെ ഇതിനുള്ള എസ്റ്റിമേറ്റ് എന്നിവയുള്‍പ്പടെ രേഖകള്‍കൂടി തയാറാക്കി അപേക്ഷിക്കാന്‍ ആകെ ആറു ദിവസമാണ് ലഭിച്ചത്. ഇതോടെ അര്‍ഹരായ പല സ്ഥാപനങ്ങള്‍ക്കും ഗ്രാന്റിനു അപേക്ഷിക്കാനായില്ല.
കഴിഞ്ഞവര്‍ഷം നൂറിലേറെ അപേക്ഷകരുള്ള മലപ്പുറത്ത് നിന്നും ഇത്തവണ 32 സ്ഥാപനങ്ങള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാനായിട്ടുള്ളൂ. കോഴിക്കോട്ട് ഇരുപതില്‍ താഴെയാണ് അപേക്ഷകരുള്ളത്.
രണ്ടണ്ടുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ മദ്‌റസാ നവീകരണത്തിന്റെ ഭാഗമായി നല്‍കുന്ന ഗ്രാന്റ് നിര്‍ത്തലാക്കിയതിനു പിന്നാലെ ഐ.ഡി.എം.ഐ ഗ്രാന്റിനുള്ള അപേക്ഷാസമര്‍പ്പണവും പ്രവഹസനമായത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."