ദുബൈയിൽ പുതുവത്സരമാഘോഷിക്കുക ഏഴ് തവണ; ഏഴ് രാജ്യങ്ങൾക്കൊപ്പം വെടിക്കെട്ടിന്റെ പൂരം കാണാം
ദുബൈയിൽ പുതുവത്സരമാഘോഷിക്കുക ഏഴ് തവണ; ഏഴ് രാജ്യങ്ങൾക്കൊപ്പം വെടിക്കെട്ടിന്റെ പൂരം കാണാം
ദുബൈ: 2024 പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ്. ലോകത്ത് എല്ലായിടത്തും ഡിസംബർ 31 അർദ്ധരാത്രിയിൽ ആഘോഷങ്ങൾ നടക്കും. എല്ലായിടത്തും അതാത് രാജ്യത്ത് 12 മണി ആകുമ്പോൾ പുതുവർഷത്തെ വരവേറ്റ് വെടിക്കെട്ടുകൾ നടക്കും. എന്നാൽ എല്ലായിടത്ത് നിന്നും വ്യത്യസ്തമായി ദുബൈയിൽ പുതുവത്സരം ആഘോഷിക്കുക ഏഴ് തവണയാണ്. ദുബൈ ഗ്ലോബൽ വില്ലേജിലാണ് ഏഴ് സമയത്തായി പുതുവത്സര വെടിക്കെട്ട് നടക്കുക.
ഏഴ് രാജ്യങ്ങളിലെ വ്യത്യസ്ത സമയ മേഖലകളെ ആശ്രയിച്ച് ഏഴ് അർദ്ധരാത്രികളെ അടയാളപ്പെടുത്തുന്നതിനാണ് ഗ്ലോബൽ വില്ലേജിൽ ഏഴ് തവണ വെടിക്കെട്ട് ഉണ്ടാവുക. ചൈന മുതൽ തുർക്കി വരെയുള്ള രാജ്യങ്ങളിൽ പുതുവത്സരം എത്തുന്നതിന് അനുസരിച്ച് ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് ഉണ്ടാകും. യുഎഇ സമയം രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്‌തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കാം.
ഓരോ രാജ്യത്തെയും പുതുവത്സര ആഘോഷം ദുബൈ ഗ്ലോബൽ വില്ലേജിൽ നടക്കുന്ന സമയമറിയാം:
- ചൈന - രാത്രി 8 മണി
- തായ്‌ലൻഡ് - രാത്രി 9 മണി
- ബംഗ്ലാദേശ് - രാത്രി 10 മണി
- ഇന്ത്യ - രാത്രി 10.30
- പാകിസ്ഥാൻ - രാത്രി 11
- യുഎഇ - 12 മണി
- തുർക്കി - 1 മണി
പാർക്ക് സമയം
ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ വൈകുന്നേരം 4 മണിക്ക് തുറക്കുന്നു. പ്രവർത്തന സമയം ഡിസംബർ 30 ന് പുലർച്ചെ 1 വരെയും ഡിസംബർ 31 ന് പുലർച്ചെ 2 വരെയും നീട്ടി. ഡിസംബർ 31 കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായാണ് ഗ്ലോബൽ വില്ലേജ് സംവരണം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."