HOME
DETAILS

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം : കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

  
backup
October 20 2021 | 18:10 PM

alert-for-shores-of-chalakudy-river

 

കോഴിക്കോട് : പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 10000 ക്യു സെക്‌സായി ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ല്യൂയിസ് ഗേറ്റ് തുറക്കാന്‍ സാധ്യത. ചാലക്കുടി മലയോര മേഖലയില്‍ തീവ്രമഴ. മഴവെള്ളപ്പാച്ചലില്‍ റോഡും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളക്കെട്ടിലായി. ചാര്‍പ്പ വെള്ളച്ചാട്ടിലൂടെയുണ്ടായ മഴവെള്ളപ്പാച്ചില്‍ റോഡ് കവിഞ്ഞൊഴുകി. ബുധനാഴ്ച പകല്‍ നാലോടെ ആരംഭിച്ച കനത്ത മഴ 6.30വരെ തുടര്‍ന്നു.വനമേഖലകളില്‍ നിന്നുള്ള ഒഴുകിയെത്തിയ വെള്ളം റോഡ് കവിഞ്ഞൊഴുകി. പത്തനംകുത്ത് ഭാഗത്ത് നിന്നും തുടങ്ങുന്ന ചാര്‍പ്പ തോട്ടില്‍ വലിയ തോതില്‍ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്. ഉരുള്‍പൊട്ടലിന്റെ ആശങ്കയുയര്‍ന്നെങ്കിലും മഴവെള്ളപാച്ചലിലാണെനന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മലയില്‍ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞ് കവിഞ്ഞ് ചാര്‍പ്പ തോട്ടിലെത്തിയതോടെ തോട് നിറഞ്ഞൊഴുകി. ഇതോടെ ചാര്‍പ്പ പാലത്തിന് മുകളിലൂടെ വെള്ളം ചാടി. വാഴച്ചാലിലേക്ക് വിനോദസഞ്ചാരികള്‍ എത്താതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഉണ്ടായില്ല. അതിരപ്പിള്ളി വെള്ളച്ചാട്ട കവാടവും പരിസരങ്ങളിലും വലിയ തോതില്‍ വെള്ളം ഉയര്‍ന്നു. ഷോളയാര്‍ ഡാം അടച്ചതിനെ തുടര്‍ന്ന് കുറഞ്ഞ ചാലക്കുടിപുഴയിലെ ജല നിരപ്പ് ഇതോടെ അല്പം ഉയര്‍ന്നിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
മലപ്പുറത്ത് മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. പെരിന്തല്‍മണ്ണ മേഖലയിലും മഴ കനത്തു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലില്‍ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയില്‍ ഉരുള്‍പൊട്ടി. ഇവിടെ ആളപായമില്ല. അറുപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്കാണ് മുന്‍കരുതലിന്റെ ഭാഗമായി മാറ്റിയത്. പ്രദേശത്ത് ക്യാമ്പ് തുറന്നിട്ടില്ല.
ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായാണ് നിലവില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കന്‍ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് !ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  9 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  9 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  9 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  9 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  9 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  9 days ago