HOME
DETAILS
MAL
ദേവഗൗഡ വിഭാഗവുമായി ബന്ധം വേണ്ട; ഒറ്റക്ക് നില്ക്കാന് ജെഡിഎസ് കേരള ഘടകം
backup
December 27 2023 | 12:12 PM
തിരുവനന്തപുരം: ഒറ്റക്ക് നില്ക്കാന് കേരള ജെ.ഡി.എസ് തീരുമാനം. ദേവഗൗഡ വിഭാഗവുമായും നാണു വിഭാഗവുമായും ബന്ധം ഉണ്ടാകില്ല. മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനമെടുത്തത്. മറ്റു ജനതാ പാര്‍ട്ടികളുമായി ലയിക്കുന്നതും ആലോചനയിലുണ്ട്. വിമതയോഗം വിളിച്ച സി.കെ നാണുവിനെതിരേയും ഇന്ന് തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനമുണ്ടായി. കൂടിയാലോചനകള്‍ നടത്താതെയാണ് സി.കെ നാണു യോഗം വിളിച്ചത്. അദ്ദേഹവുമായി ഇനി ഒരു സഹകരണവും ഇല്ലെന്നും യോഗം തീരുമാനിച്ചു.
ദേവഗൗഡ വിഭാഗവുമായി ബന്ധം വേണ്ട; ഒറ്റക്ക് നില്ക്കാന് ജെഡിഎസ് കേരള ഘടകം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."