HOME
DETAILS
MAL
ചരിത്രംകുറിച്ച് വീണ്ടും ഐ.എസ്.ആര്.ഒ
backup
August 28 2016 | 19:08 PM
ന്യൂഡല്‍ഹി: ചെലവുചുരുങ്ങിയ റോക്കറ്റ് എന്ജിന് പരീക്ഷിച്ച് ഐ.എസ്.ആര്.ഒ വീണ്ടും ശ്രദ്ധേയമായ വിജയത്തിലേക്ക്. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് പറക്കാന്‍ കഴിയുന്ന സ്ക്രാം ജെറ്റ് റോക്കറ്റ് എന്‍ജിനാണ് വിജയകരമായി പരീക്ഷിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാവിലെ ആറ് മണിയോടെയാണ് പരീക്ഷണം നടത്തിയത്. നിലവില്‍ ബഹിരാകാശത്തേയ്ക്ക് ഒരു കിലോഗ്രാം വസ്തു എത്തിക്കണമെങ്കില്‍ 20,000 ഡോളര്‍ ചെലവുവരുന്നുണ്ട്.
സ്ക്രാം ജെറ്റ് വിക്ഷേപണം വിജയമായതോടെ ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതെത്തി.
അമേരിക്കയും ആസ്ത്രേലിയയും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു മുന്പിലുള്ളത്. ഇതോടെ റോക്കറ്റ് വിക്ഷേപണത്തില്‍ പത്ത് മടങ്ങ് വരെ ചെലവ് കുറയ്ക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."