നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗത മന്ത്രി അന്തിമ തീരുമാനമെടുക്കും. 25 സീറ്റുകളെ ഉള്ളൂവെന്നതിനാല്‍ ഈ ബസ് സര്‍വീസ് നടത്തുക പ്രയാസകരമാണ്. എ.സി ആണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്കും അനുയോജ്യമല്ല. ഇതാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആലോചിക്കുന്നത്.
വിവാഹ പാര്‍ട്ടികള്‍ക്കും തീര്‍ഥാടക സംഘത്തിനും വിനോദയാത്ര പോകുന്നവര്‍ക്കും ഇനി ഈ ബസില്‍ യാത്ര ചെയ്യാം. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ പരിപാടി കൂടി കഴിഞ്ഞ ശേഷം ബസിന്റെ അറ്റകുറ്റപ്പണികള്‍ നടത്തും. ചിലപ്പോള്‍ തലസ്ഥാനത്ത് അടക്കം ബസ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്.
നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."