HOME
DETAILS
MAL
ഹൈഡ്രജന്‍ സെല്‍ ബസ്: ആദ്യ സര്‍വിസ് നെടുമ്പാശേരി-തിരുവനന്തപുരം
backup
October 21 2021 | 05:10 AM
നെടുമ്പാശ്ശേരി: സംസ്ഥാനത്ത് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസുകള്‍ ഓടിക്കാനുള്ള പദ്ധതിയില്‍ ആദ്യ സര്‍വിസ് നെടുമ്പാശേരിയില്‍. ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും പൈലറ്റ് സര്‍വിസ്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും യൂനിറ്റ് സ്ഥാപിക്കാന്‍ സ്ഥലം നല്‍കാന്‍ ഐ.ഒ.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ഇത് നടപ്പിലാക്കുന്നത്. അടുത്ത ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനം വികസിപ്പിക്കാനുള്ള പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു. ഇതിന് 10 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങും അനര്‍ട്ടും ചേര്‍ന്ന് തയാറാക്കിയ പൈലറ്റ് പദ്ധതി റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഹൈഡ്രജന്‍ ഉത്പാദനം, സംഭരണം, പദ്ധതിയുടെ കാര്യക്ഷമത, സാമ്പത്തിക നേട്ടം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."