HOME
DETAILS

മന്ത്രി അബ്ദുറഹ്മാന്‍ സ്വയം കോടതി ചമയരുത്;എസ്.കെ.എസ്.എസ്.എഫ്

  
backup
December 27 2023 | 15:12 PM

skssf-about-minister-abdul-rahma

മലപ്പുറം: വിശ്വാസപരമായ വിഷയങ്ങളില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചതിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പടെ പണ്ഡിതന്‍മാര്‍ക്ക് നേരെ ധിക്കാരസ്വരത്തോടെ വിമര്‍ശിച്ച് മന്ത്രി അബ്ദുറഹ്മാന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികള്‍ പുലര്‍ത്തേണ്ട ജാഗ്രതയും, മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്റെ നിലപാടുകളും ഉദ്‌ബോധിപ്പിക്കുന്ന പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്.

മതവിശ്വാസത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം മാനവിക സൗഹാര്‍ദ്ധവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്. വിശ്വാസ,അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട്,മാനവിക സമൂഹത്തില്‍ പരസ്പര മൈത്രിയും സൗഹൃദവും നിലനിര്‍ത്താന്‍ സാധ്യമാണ്. പണ്ഡിതന്‍മാരും സമുദായ നേതൃത്വവും എക്കാലത്തും പിന്തുടരുന്നതും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതും ഇതേരീതിയാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കാതെ ആരയെങ്കിലും പ്രീതിപ്പെടുത്താന്‍ പ്രസ്താവനയിറക്കുന്നത് ബാലിശമാണ്.

ന്യൂനപക്ഷ വകുപ്പിന്റെ അധികാരത്തെ ചൂണ്ടിക്കാട്ടി പണ്ഡിതന്‍മാരെ ജയിലലടക്കാന്‍ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയരുതെന്നും എസ്.കെ.എസ്.എസ്.എഫ് ചൂണ്ടി്ക്കാട്ടി.പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ,ട്രഷറര്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,സയ്യിദ് ഒ.എം സൈനുല്‍ ആബിദ് തങ്ങള്‍,ശംസാദ് സലീം നിസാമി,റിയാസ് കൊട്ടപ്പുറം,ഫസല്‍ ഫൈസി എടക്കര,അബ്ദുസലീം യമാനി,അബ്ദുറഹ്മാന്‍ തോട്ടുപൊയില്‍,നാസര്‍ മാസ്റ്റര്‍ കരുളായി,ഇസ്മാഈല്‍ അരിമ്പ്ര,ഉസൈര്‍ കരിപ്പൂര്‍,സൈനുദ്ദീന്‍ മാസ്റ്റര്‍

കുഴിമണ്ണ,മന്‍സൂര്‍ വാഫി ചൂളാട്ടിപ്പാറ,ഇര്‍ഫാന്‍ ഹബീബ് ഹുദവി മേലാറ്റൂര്‍,മുഹ്‌സിന്‍ മാസ്റ്റര്‍ വെള്ളില, ടി.കെ റഷീദ് വാഫി കാവനൂര്‍,സമദ് മാസ്റ്റര്‍ വാഴയൂര്‍,ഡോ.ഇസ്മാഈൽ ഹുദവി ചെമ്മലശ്ശേരി,സ്വാലിഹ് വണ്ടൂര്‍,നസ്‌റുല്ല പുല്ലങ്കോട്,ശാക്കിര്‍ ഫൈസി കൊളത്തൂര്‍,സൈനുദ്ദീന്‍ ഒളവട്ടൂര്‍,സൈനുല്‍ ആബിദ് ഫൈസി പെരിന്തല്‍മണ്ണ,സലാം ഫൈസി കരുവാരക്കുണ്ട്,എന്‍.പി അനസ് മാസ്റ്റര്‍,ഫൈറൂസ് ഫൈസി ഒറുവംപുറം പങ്കെടുത്തു.

Content Highlights:SKSSF about minister abdul rahman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago