HOME
DETAILS
MAL
ബാബരി മാതൃകയില്‍ കര്‍ണാടകയിലും പള്ളി തകര്‍ക്കണമെന്ന് ശ്രീരാമസേന
backup
October 21 2021 | 05:10 AM
വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാതെ പൊലിസ്
ബംഗളൂരു: ബാബരി മസ്ജിദ് മാതൃകയില്‍ കര്‍ണാടകയിലെ ഗഡഗിലെ ജാമിഅ മസ്ജിദ് തകര്‍ക്കണമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും മുത്തലിക് പറഞ്ഞു. ടിപ്പു സുല്‍ത്താന്റെ കാലത്ത് വെങ്കിടേശ്വര ക്ഷേത്രം തകര്‍ത്ത് പള്ളി പണിയുകയായിരുന്നുവെന്നാണ് മുത്തലിക്കിന്റെ അവകാശവാദം.
ഗഡഗ് ജില്ലയില്‍ കഴിഞ്ഞ 17 ന് നടന്ന സമ്മേളനത്തിലാണ് മുത്തലിക്കിന്റെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നമ്മള് 72 വര്‍ഷം പൊരുതിയെന്നും നീണ്ടകാലത്തെ ശ്രമത്തിനു ശേഷമാണ് ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിതതെന്നും മുത്തലിക് പറഞ്ഞു. ഇതേപോലെ ജാമിഅ മസ്ജിദും തകര്‍ത്ത് വെങ്കിടേശ്വര ക്ഷേത്രം പണിയണമെന്നാണ് മുത്തലിക് ആഹ്വാനം ചെയ്തത്. വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വൈറലായി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗത്തിലായിരുന്നു മുത്തലിക്കിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
മുത്തലിക്കിനെതിരേ പൊലിസ് ഇതുവരെ കേസെടുത്തിട്ടില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല എന്നാണ് ഗഡഗ് എസ്.പി യതീഷിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."