HOME
DETAILS
MAL
ചക്രവാതച്ചുഴിയും; ഒഴിയാതെ മഴഭീതി പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
backup
October 21 2021 | 05:10 AM
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഞായറാഴ്ച വരെ മഴ തുടരാന്‍ സാധ്യത. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഇന്നലെ പരക്കെ മഴയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായില്ല.
അതേസമയം മുന്‍കരുതലിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നുവിട്ടിട്ട് ഒന്നരദിവസം പിന്നിടുമ്പോഴും ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രമാണുള്ളത്. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കിയിലെ ജലനിരപ്പ് കാര്യമായി കുറയാതെ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇടുക്കിയും ഇടമലയാറും തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് സാധാരണഗതിയില്‍ തന്നെയാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിലുള്ളവരും ഉരുള്‍പെട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഡോ. പി.കെ ജയശ്രീ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ കനത്ത മഴയും ഇടിമിന്നലുണ്ടായി. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളം കയറി. ആനയാംകുന്ന് ജി.എല്‍.പി സ്കൂളിന്റെ ചുറ്റുമതില്‍ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."