മുഖ്യമന്ത്രിക്ക് 515 രൂപയും അണ്ടിപരിപ്പും; നവകേരള സദസ്സിലെ 'വമ്പൻ ഇളവിൽ' പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
മുഖ്യമന്ത്രിക്ക് 515 രൂപയും അണ്ടിപരിപ്പും; നവകേരള സദസ്സിലെ 'വമ്പൻ ഇളവിൽ' പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തൃശ്ശൂർ: നവകേരള സദസ്സിലെത്തി വായ്പ കുടിശ്ശികയിൽ ഇളവ് ആവശ്യപ്പെട്ട് പരാതി നൽകിയ യുവാവിന് 515 രൂപ മാത്രം ഇളവ് നൽകിയ നടപടിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നാല് ലക്ഷത്തിന്റെ ലോണിൽ നിന്ന് ഇളവ് ചെയ്ത 515 രൂപയും അതിനൊപ്പം കഴിക്കാൻ സൗജന്യമായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
തൃശൂർ വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയാണ് പ്രതിഷേ സമരത്തിന് നേതൃത്വം നൽകിയത്. വായ്പ കുടിശ്ശികയിൽ കാര്യമായ ഇളവ് പ്രതീക്ഷിച്ച് കൂലിപ്പണി ഒഴിവാക്കി നവകേരള സദസ്സിൽ പരാതി നൽകിയ യുവാവിന് അന്നേ ദിവസത്തെ കൂലിയുടെ തുക പോലും ഇളവ് ലഭിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധിപേരാണ് രംഗത്ത് വന്നത്.
കണ്ണൂർ ഇരിട്ടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോഴാണ് അപേക്ഷ നൽകിയത്. കിളിയന്തറ സ്വദേശിയായ യുവാവാണ് സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയിൽ ഇളവുതേടി നവകേരള സദസ്സിലെത്തി പരാതി നൽകിയത്. എന്നാൽ ലഭിച്ചത് 515 രൂപയുടെ ഇളവാണ്. കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്ന് വായ്പയെടുത്ത യുവാവിനാണ് ഈ ദുരവസ്ഥയുണ്ടായത്. വീട് അറ്റകുറ്റപ്പണിക്കാണ് യുവാവ് നാലുലക്ഷം രൂപ വായ്പയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."