കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും
ഇഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും
ഇഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും
ന്യൂഡല്‍ഹി: ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാനയില്‍ പ്രിയങ്കയും റോബര്‍ട്ട് വദ്രയും ചേര്‍ന്ന് വാങ്ങിയ ഭൂമി പ്രവാസി വ്യവസായി സി സി തമ്പിക്ക് മറിച്ചു വിറ്റതായും ഇഡി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യംചെയ്തേക്കും.
വദ്രയുമായി ബന്ധമുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി ഇന്ത്യയിലും വിദേശത്തും കോടികളുടെ സ്വത്തുണ്ടാക്കിയ കേസില്‍ അനുബന്ധ കുറ്റപത്രമാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്. മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി, സുനില്‍ ഛദ്ദ എന്നീ പ്രതികള്‍ക്കെതിരെയായിരുന്നു കുറ്റപത്രം.
അതേസമയം പ്രിയങ്ക പ്രതിയല്ലെന്നും അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ കോടതിയെ അറിയിച്ചതാണെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കേസില്‍ റോബര്‍ട്ട് വദ്രയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയെയും ചോദ്യംചെയ്യാനാണ് സാധ്യത. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."