HOME
DETAILS
MAL
ലോക്ക്ഡൗണ്‍ കാലത്തെ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; ചെലവ് 87.36 ലക്ഷം
backup
October 21 2021 | 17:10 PM
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി ചെലവായത് 87.36 ലക്ഷം രൂപയെന്ന് കണക്ക്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ സ്റ്റേജ് നിര്‍മാണത്തിനാണ് ഇത്രയും തുക ചെലവായത്. ചെലവായ തുക പൊതുമരാമത്ത് വകുപ്പിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിലാണ് കണക്കുകള്‍ പുറത്തുവന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പന്തല്‍, സ്റ്റേജ് എന്നിവക്കായി പൊതുമരാമത്ത് വകുപ്പിന് 30.86 ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഇതിന്റെ ഇരട്ടിയിലധികമാണ് ഇത്തവണത്തെചെലവ്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വലിയ പന്തലൊരുക്കി ചടങ്ങ് നടത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കൊവിഡ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും തുടക്കം മുതല്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരേ ശക്തമായ ആക്ഷേപമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."