പ്രധാനമന്ത്രി ഇന്ന് രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
'രാവിലെ പത്തു മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും'- പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
PM @narendramodi will address the nation at 10 AM today.
— PMO India (@PMOIndia) October 22, 2021
എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം, രാജ്യത്ത് കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം നൂറുകോടി പിന്നിട്ട് ചരിത്രനേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നത്.
100 കോടി കടന്നതിന് പിന്നാലെ പ്രധാനമന്ത്രി ആര്‍എംഎല്‍ ആശുപത്രിയിലെത്തി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നു. 100 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്നായിരുന്നു ഇന്നലെ പ്രധാനമന്ത്രി പ്രഥികരിച്ചത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."