ബംഗ്ലാദേശ് സംഭവത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ മുസ്‌ലിം പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം അഴിച്ചു വിട്ട് ഹിന്ദു സംഘടനകള്‍ video
ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിം പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബംഗ്ലാദേശിലെ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ്, വി.എച്ച്.പി,ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയാണ് ആക്രമണമുണ്ടായത്.
അഗര്‍ത്തല, ഉദയ്പൂര്‍, കൃഷ്ണനഗര്‍, ധര്‍മ്മനഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടോടെയാണ് അക്രമം തുടങ്ങിയത്. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൃഷ്ണനഗര്‍ ജുമാ മസ്ജിദിന് നേരെയും ആക്രമണമുണ്ടായതായി ത്രിപുര ഇന്‍ഫോവേസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളിയിലെ ജനാലകളും സിസി ടിവി ക്യാമറകളും വി.എച്ച്.പി പ്രവര്‍ത്തകര്‍ തകര്‍ത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദയ്പൂരില്‍ പ്രതിഷേധിക്കാനെത്തിയ വി.എച്ച്.പി പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പൊലിസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. പ്രതിഷേധക്കാരിലൊരാള്‍ക്കും പരിക്കേറ്റതായി ത്രിപുര ഇന്‍സ്‌പെക്ടര്‍ ജനറല്‍ അരിനാദം നാഥ് പറഞ്ഞു. വി.എച്ച്.പി മാര്‍ച്ചിനിടെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടര്‍ന്ന് മാര്‍ച്ച് തടയാനെത്തിയപ്പോഴാണ് പൊലിസിന് നേരെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
ബംഗ്ലാദേശില്‍ സംഭവിച്ചതിന്റെ പ്രതികാരമായി നമ്മുടെ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് അപലപിക്കേണ്ടതാണെന്ന് അതിക്രമത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ത്രിപുര രാജകുടംബാംഗവും മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പ്രദ്യോത് മാണിക്യ ട്വീറ്റ് ചെയ്തു.
'ബംഗ്ലാദേശില്‍ സംഭവിച്ചതിന്റെ പ്രതികാരമായി നമ്മുടെ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന ഏതൊരു പ്രചോദിത പ്രവര്‍ത്തനവും അപലപിക്കപ്പെടണം! ദയവായി ഓര്‍ക്കുക രണ്ട് തെറ്റുകള്‍ ഒരു ശരിയെ സൃഷ്ടിക്കില്ല .... നമ്മുടെ സംസ്ഥാനത്തെ എല്ലാ മതങ്ങള്‍ക്കുമിടയില്‍ സമാധാനത്തിനായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' പ്രദ്യോത് ട്വീര്‌റ് ചെയ്തു.
Any motivated acts in our state where minorities are attacked as a retaliation to what has happened in bangladesh must be condemned ! Please remember Two wrongs don’t make a right .... I appeal for peace amongst all religions in our state .
— Pradyot_Tripura (@PradyotManikya) October 21, 2021
സംഭവത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്തു വന്നതായി ആക്ടിവിസ്റ്റായ സുല്‍ത്താന്‍ ട്വീറ്റ് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
In Reaction to Bangladesh's incident , a well planned series of attacks are being carried out in Tripura by Hindutva mobs.
— Sultan... (@SultanTripura) October 21, 2021
SIO and Civil societies condemned and demanded reestablishment of peace and tranquility in the state. https://t.co/UT2uB6dHYA
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ത്രിപുരയുടെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ത്രിപുരയില്‍ നടത്താനിരുന്ന ബംഗ്ലാദേശ് ഫിലം ഫെസ്റ്റിവല്‍ മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."