ഇങ്ങനെയുള്ളവരും ഇവിടെയുണ്ട്: പുതുവര്‍ഷത്തിലെ ആഗ്രഹം ചോദിച്ചപ്പോള്‍ പറഞ്ഞത്, മമ്മൂട്ടിയും മകനും മരിക്കാനും മോഹന്‍ലാലും മകനും ഉയരങ്ങളിലെത്താനും
കൊച്ചി: പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കാനിരിക്കുമ്പോള്‍ ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന അങ്ങേയറ്റം മതവെറിയും വര്‍ഗീയതയും നിറഞ്ഞ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതുവത്സരത്തിലെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലും മകനും ഉന്നതങ്ങളില്‍ എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച് പണ്ടാരമടങ്ങണമെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന് പരിപാടിക്കിടെയാണ് മധ്യവയസ്കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന് പരിപാടിക്കിടെയാണ് മധ്യവയസ്കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അയാളുടെ വാക്കുകള്‍:
''കേരളത്തില്‍ വരേണ്ട അനിവാര്യമായ മറ്റം പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക.. മമ്മൂട്ടി മരണപ്പെടുക.. ഇതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ലെടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഉയരങ്ങളിലേക്കെത്തുക.. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെയെന്ന്.''
അപ്പോഴേക്കും അവതാരകന് ഇടപെടുന്നതും കാണാം. ആയിരത്തിന് താഴെ സബ്സ്ക്രൈബേഴ്സ് ഉള്ള യൂടൂബ്ചാനലിലെ വീഡിയോ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങൡലൂടെ പ്രചരിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ പൊലിസില്‍ പരാതി കൊടുക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
derogatory venomous comment against mammootty and his son dulquer trigger controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."