ദുബായിയിൽ മരണപ്പെട്ട നൗഫൽ ബാബുവിന്റെ മൃതദേഹം നാട്ടിൽ ഖബ്റടക്കി
ജിദ്ദ: നാട്ടിൽ നിന്നും അവധി കഴിഞ്ഞു സൗദിയിലേക്കുള്ള യാത്ര മധ്യേ ദുബായിയിൽ വെച്ച് പക്ഷാഘാതത്തെ തുടർന്ന് മരണപ്പെട്ട എടവണ്ണ ഒതായി സ്വദേശി കഞ്ഞിരാല ഉസ്സൻ ബാപ്പുവിന്റെ മകൻ നൗഫൽ ബാബു കഞ്ഞിരാലയുടെ മൃതദേഹം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കം നടത്തി. ജിദ്ദയിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന നൗഫൽ ബാബു ജിദ്ദയിലെ മാധ്യമ പ്രവർത്തകനും മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറിയുമായ സുൽഫിക്കർ ഒതായിയുടെ ഇളയ സഹോദരനാണ്. മരണ വിവരം അറിഞ്ഞതിനെതുടർന്ന് സുൽഫിക്കർ നാട്ടിലേക്ക് പോയിരുന്നു.
ഒതായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തു. ജിദ്ദയിലെ മാധ്യമ പ്രവർത്തകരായ ജലീൽ കണ്ണമംഗലം, ഗഫൂർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, കെ. ടി. എ മുനീർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു.
നൗഫൽ ബാബുവിന്റെ അകാല നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി എം മായീൻ കുട്ടി, ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."