ദുരന്തത്തില്‍ പോലും സതീശന്‍ രാഷ്ട്രീയം കലര്‍ത്തുന്നു: വിജയരാഘവന്‍
തിരുവനന്തപുരം: പ്രകൃതിദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന വി.ഡി സതീശന്റെ നിലപാട് പ്രതിപക്ഷ നേതൃപദവിക്ക് ചേര്‍ന്നതല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍.
പ്രകൃതിക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അവിടെയെങ്ങും പ്രതിപക്ഷനേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരേ ആക്രോശിക്കുന്നതിനു പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് സതീശന്‍ ചെയ്യേണ്ടത്.
എന്തു പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷനേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാനാവാത്തതു മൂലമാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന സതീശന്‍ നരേന്ദ്രമോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ പ്രതിപക്ഷനേതാവിന്റെ പക്കലുണ്ടോ എന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."