'ഏറ്റുമുട്ടലില്‍ കവിത കൊല്ലപ്പെട്ടു, പകരം വീട്ടും'; തിരുനെല്ലിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍
'ഏറ്റുമുട്ടലില്‍ കവിത കൊല്ലപ്പെട്ടു, പകരം വീട്ടും'; തിരുനെല്ലിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍
കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍. നവംബര്‍ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ പകരം വീട്ടുമെന്നും പോസ്റ്ററില്‍ പറയുന്നു.
മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും കൊലയാളി സംഘത്തിനെതിരെ ആഞ്ഞടിക്കണമെന്നും രക്തം കുടിയന്‍ തണ്ടര്‍ബോള്‍ട്ടിനെതിരെ സംഘം ചേരണമെന്നും സിപിഐ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു
ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തി പോസ്റ്റര്‍ പതിച്ചതെന്നാണ് പൊലിസ് പറയുന്നത്.
നവംബര്‍ 13ന് രാവിലെ പത്തുമണിയോടെയായിരുന്നു ആറളത്തെ അയ്യന്‍ കുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡി.ഐ.ജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ആ പരുക്കേറ്റയാളാണോ മരിച്ചതെന്ന് വ്യക്തമല്ല. അഞ്ച് പോസറ്ററുകളും വിശാലമായ കുറിപ്പും മാവോയിസ്റ്റുകള്‍ കോളനിയില്‍ പതിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത (ലക്ഷ്മി) 2021 ല്‍ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. കര്‍ണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ല്‍ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."