'നൂറുകോടി വാക്‌സിന്‍ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം'; വിജയം രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ടതെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 100 കോടി ഡോസ് വാക്‌സിനെന്ന കഠിനമായ ലക്ഷ്യം ഇന്ത്യ വിജയകരമായി പൂര്‍ത്തികരീച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്‌സിനെന്നത് വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നൂറു കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന നേട്ടം കൈവരിച്ചതില്‍ രാജ്യത്തെ ജനങ്ങളോട് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞു. ഈ വിജയത്തിന് പിന്നില്‍ 130 കോടി ഇന്ത്യക്കാരുടെയും പ്രയത്‌നമുണ്ട്. ഇന്ത്യയുടെ മികവിന് തെളിവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്നലെ നൂറു കോടി വാക്‌സിനേഷന്‍ എന്ന അസാധാരണമായ ലക്ഷ്യം ഇന്ത്യ മറികടന്നു. ഈ നേട്ടത്തിന് പിന്നില്‍ 130 കോടി ഇന്ത്യയ്ക്കാരുടെ പ്രയത്‌നമുണ്ട്. ഈ വിജയം ഇന്ത്യയുടെ വിജയമാണ്. ഓരോ പൗരന്റെയും വിജയമാണ്. നിരവധി പേര്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതിയെ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത്. 100 കോടി പിന്നിട്ട വേഗം അഭിനന്ദനീയമാണ്. എന്നാണ് എവിടെ നിന്നാണ് നമ്മള്‍ തുടങ്ങിയത് എന്ന കാര്യം വിട്ടുപോകുന്നു' പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്‍ വിതരണത്തില്‍ തുല്യത പാലിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ വാക്‌സിനേഷന്‍ കാമ്പയിന്‍. വാക്‌സിനേഷന്‍ പദ്ധതിയില്‍ വി.ഐ.പി സംസ്‌കാരം ഒഴിവാക്കാന്‍ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വാക്‌സിനേഷന്‍ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പാത്രം കൊട്ടാന്‍ പറഞ്ഞപ്പോഴും ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും പലരും അതിനെ കളിയാക്കി. എന്നാല്‍, അത് ഇന്ത്യയുടെ ഐക്യത്തെയാണ് വെളിപ്പെടുത്തിയത്. രാജ്യത്തെ എല്ലാ ജനങ്ങളും മെയ്ഡ് ഇന്‍ ഇന്ത്യയുടെ ശക്തി ഇപ്പോള്‍ അറിയുന്നുണ്ടെന്നും മോദി പറഞ്ഞു.
നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വിജയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാമാരി വന്നപ്പോള്‍ ഇന്ത്യയില്‍ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. ആഗോള മഹാമാരിക്കെതിരെ പൊരുതാന്‍ ഇന്ത്യയ്ക്കാകുമോ എന്നായിരുന്നു ചോദ്യം. ഇത്രയും കൂടുതല്‍ വാക്‌സിന്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് എവിടെ നിന്ന് പണം കിട്ടും എന്ന് ഇന്ത്യക്ക് വാക്‌സിന്‍ കിട്ടും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഇന്ന് നൂറു കോടി വാക്‌സിനേഷന്‍ അതിനുള്ള എല്ലാറ്റിനും ഉത്തരമാണ്' മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."