'അമ്മയ്ക്ക് കുട്ടിയെ ലഭിക്കുക എന്നത് അവകാശം':അനധികൃത ദത്തെടുക്കലില്‍ വകുപ്പ് തല അന്വേഷണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലില്‍ വകുപ്പ്തല അന്വേഷണത്തിന് വനിതാ ശിശുക്ഷേമ മന്തി വീണാ ജോര്‍ജിന്റെ നിര്‍ദേശം. വകുപ്പ് സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക. അമ്മയ്ക്ക് കുട്ടിയെ ലഭിക്കുക എന്നത് അവകാശമാണെന്നും അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അസാധാരണമായ സാഹചര്യമാണിത്. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഒരു കുടുംബത്തിനുള്ളില്‍ നടന്ന വിഷയമാണിത്. അമ്മയുടെ കണ്ണീരിനു നീതി ലഭിക്കണം. സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
അസാധാരണമായ ഒരു പരാതി ആണിത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കും. കോടതിയില്‍ അനുപമയ്ക്ക് അനുകൂലമായ നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. നീതി ഉറപ്പാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."