അവര്‍ മരിച്ചത് അഫ്ഗാന്‍ ഭരണമാറ്റത്തിനു മുമ്പേ; വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയ ശേഷം ഭീകരമായ നിരവധി സംഭവങ്ങള്‍ നടക്കുകയും അതു വാര്‍ത്തയാവുകയും ചെയ്തിരുന്നു. താലിബാന്റെ ഭീകരതയും പൈശാചികതയും വിളിച്ചോതുന്ന പല റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ വഴി പുറം ലോകത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാനെതിരെ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങളും കുറവല്ല. വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരത്തെതാലിബാന്‍തലയറുത്ത്കൊലപ്പെടുത്തിയെന്ന വാര്‍ത്തയും അതിലൊന്നാണെന്നാണ് ALT NEWS റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ 20നാണ് വാര്‍ത്ത പുറത്തു വന്നത്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിന് നല്‍കിയ അഭിമുഖത്തില്‍ ടീം കോച്ച് സുരയ്യ അഫ്‌സാലിയാണ്(പേര് യഥാര്‍ത്ഥമല്ല) ഇക്കാര്യം പറഞ്ഞതെന്നായിരുന്നു വാര്‍ത്തകളില്‍. മഹ്ജാബിന്‍ ഹക്കീമി എന്ന താരമാണ് കൊല്ലപ്പെട്ടതെന്നും വാര്‍ത്തകളില്‍ പറയുന്നു. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകമെന്നും സംഭവം ആരുമറിഞ്ഞില്ലെന്നും ടീം കോച്ച് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുയാണ് സോഷ്യല്‍ മീഡിയ. ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കും മുമ്പാണ് ഇവര്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍. താന്‍ മഹജബിന്റെ മരണവുമായി ബന്ധപ്പെട്ട് അവരുടെ കുടംബത്തെ കണ്ടിരുന്നതായും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അവര്‍ പറഞ്ഞതായും മാധ്യമപ്രവര്‍ത്തകയായ ദീപ കെ പാരെന്റ് ട്വീറ്റ് ചെയ്യുന്നു.
Guys, spoke to a family member of Ms. Hakimi and have deleted the tweets about her death. Please consider the family’s request and delete them too. The news about the cause of her death is misleading. Please do pray for her peace. RIP
— Deepa. K. Parent (@DeepaParent) October 19, 2021
ടോളോ ന്യൂസ് തലവന്‍ മിാഖ പോപല്‍, അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവ്സ്റ്റ് വസ്മ ഫരോഗ് എറ്റിലാട്രോസ് റിപ്പോര്‍ട്ടര്‍ സാക്കി ദരയാബി എന്നിവര്‍ മഹ്ജബിന്റെ മരണം ആത്മഹത്യയാണെന്നാണ് പറയുന്നത്.
അതേസമയം അവരുടെ ഭര്‍തൃവീട്ടുകരാണ് അവരെ കൊലപ്പെടുത്തയിതെന്ന് മഹ്ജബിനെ വ്യക്തിപരമായി അറിയുമെന്ന വിശദീകരണത്തോടെ ട്വിറ്റര്‍ യൂസറായ റൈഹാന ഹാഷിമി പറയുന്നു. മസൂദ് ഹുസൈനിയുടെ ട്വീറ്റിന് മറുപടിയായാണ് അവരുടെ വിശദീകരണം.
She was a member of Afghan National Army Commando and was killed by her in laws 10 days before The Taliban... I knew her personally
— Raihana Hashimi (@RaihanaHashimi) October 20, 2021
അവരുടെ മരണത്തിന് പിന്നില്‍ ഭര്‍തൃവീട്ടുകാരാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസില്‍ പോകാന്‍ ഒരു സ്‌കോളര്‍ഷിപ്പ് കിട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ഭര്‍തൃവീട്ടിലെ കുളിമുറിയിലാണ് അവളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.
എ.എന്‍.എസ്, ടൈംസ് ഓഫ് ഇന്ത്യ, സീ ന്യൂസ്, ദ ട്രിബ്യൂണ്‍, ന്യൂസ്18, എ.ബി.പി ലൈവ്, ഇന്ത്യ ടുഡേ, ഇന്ത്യ ടൈംസ്, ഇന്‍ഷോര്‍ട്‌സ്, ഇന്ത്യ.കോം, നോര്‍ത്ത് ഈസ്റ്റ് നൗ, ഡി.എന്‍.എ, ദ ബ്രഡ്ജ്, എഷ്യനെറ്റ് ന്യൂസ്, വണ്‍ ഇന്ത്യ കന്നഡ തുടങ്ങിയ ഇന്ത്യന്‍ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെലുങ്ക്, മറാത്തി മാധ്യമങ്ങളും വാര്‍ത്ത ആഘോഷമാക്കി. പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവര്‍ത്തകരേയും വാര്‍ത്തയുടെ വിശ്വാസ്യതക്കായി ഇവര്‍ ഉദ്ധരിച്ചിരുന്നു.
ബോളിവുഡ് താരം രവീണ് ടണ്ഠന്‍, മാധ്യമപ്രവര്‍ത്തകരായ മധു പൂര്‍ണിമ കിഷോര്‍, രഞ്ജന്‍ അഗ്നിഹോത്രി (ഇന്ത്യാടുഡേ), യു.കെയില്‍ നിന്നുള്ള ഡോ.ജെസിക്ക ടെയ്‌ലര്‍ (ഇന്ത്യ ടൈംസ്), ഇസ്‌റാഈലി കോളമിസ്റ്റ് എമിലി ഷ്രാഡര്‍ തുടങ്ങിയവരെല്ലാം വാര്‍ത്ത ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Media misreports Afghan women’s volleyball player beheaded by Taliban
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."