'മൈലേജ് മുഖ്യം'; ഹൈബ്രിഡ് ബൈക്കുമായി മാര്‍ക്കറ്റ് ഭരിക്കാന്‍ കവാസാക്കി
'ഹൈബ്രിഡ്' വാഹനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നിരവധി ഹൈബ്രിഡ് കാറുകളുടെ ചിത്രങ്ങളായിരിക്കും.ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ചലനം തന്നെ സൃഷ്ടിക്കാന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.എന്നാലിപ്പോള്‍ 'ഹൈബ്രിഡ്' എന്ന ആശയം ഇരുചക്ര വാഹനങ്ങളിലും വേരുറച്ച് തുടങ്ങിയിട്ടുണ്ട്.ഫാസിനോ, റേ ZR തുടങ്ങിയ സ്‌കൂട്ടറുകളില്‍ നേരത്തെ തന്നെ അവതരിക്കപ്പെട്ടിട്ടുള്ള ഹൈബ്രിഡ് ആശയം ഇപ്പോള്‍ തങ്ങളുടെ ബൈക്കുകളിലും ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് കവാസാക്കി.
ജാപ്പനീസ് കമ്പനിയിപ്പോള്‍ ഹൈബ്രിഡ് ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
വെര്‍സിസിനോട് സാമ്യമുള്ളഹൈബ്രിഡ് ബൈക്കാണ് കവാസാക്കിയുടെ ലക്ഷ്യം.വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.ഇന്ധനക്ഷമത എന്നത് ഒരു വാഹനം വാങ്ങുമ്പോള്‍ പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നതിനാല്‍ ഹൈബ്രിഡ് ബൈക്കുകള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പേറ്റന്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് നേരത്തെ 2023 EICMA മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച വളരെ പരിചിതമായ Z7 ഹൈബ്രിഡ് സെറ്റപ്പാണ് ബൈക്കില്‍ ഉപയോഗിച്ചിരുന്നത്. ഈ ഹൈബ്രിഡ് സജ്ജീകരണത്തില്‍ 9kW ഇലക്ട്രിക് മോട്ടോറും പാരലല്‍ട്വിന്‍ എഞ്ചിന്‍ 451 സിസി, ലിക്വിഡ്കൂള്‍ഡ് എഞ്ചിനിലേക്ക് ജോടിയാക്കിയിരിക്കുന്ന 1.4kWh ബാറ്ററി പായ്ക്കുമാണ് അടങ്ങിയിരിക്കുന്നത്. ഇതിന് തനിയെ പരമാവധി 69 bhp പവര്‍ ഔട്ട്പുട്ട് വരെ നല്‍കാന്‍ കഴിയുമെന്നാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളായ കവസാക്കി അവകാശപ്പെടുന്നത്. അതിനാല്‍ ഇലക്ട്രിക് മോട്ടോറുമായി പ്രവര്‍ത്തിച്ച് എഞ്ചിന് കൂടുതല്‍ പവര്‍ നല്‍കാന്‍ കഴിയും.
Content Highlights:Kawasaki Versys Hybrid in works patent image leaked
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."