'നിലപാടുകള്‍ പണയപ്പെടുത്താത്ത സ്ത്രീകള്‍ക്കൊപ്പം': അനുപമ എന്ന അമ്മയ്‌ക്കൊപ്പം, എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പം, ഐക്യദാര്‍ഢ്യവുമായി തഹ്‌ലിയ
കോഴിക്കോട്: എം.ജി യൂനിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘര്‍ഷത്തിലും കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ടും പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ. പെണ്ണായി ജീവിക്കുക എന്നത് കഠിനമായി മാറുന്ന കാലത്ത് അനുപമ എന്ന അമ്മക്കൊപ്പമാണെന്നും എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പമാണെന്നും തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇരുവരും നിലനില്‍പ്പിനായി പൊരുതുന്നവരാണെന്നും നിലപാടുകള്‍ പണയപ്പെടുത്താത്ത സ്ത്രീകളാണെന്നും തഹ്‌ലിയ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പെണ്ണായി ജീവിക്കുക' എന്നത് കഠിനമായി മാറുന്നകാലത്ത്
വര്‍ത്തമാനസാമൂഹിക സങ്കല്‍പ്പത്തിനനുസരിച്ചുള്ളവളായി നിലകൊള്ളാന്‍
എത്ര എളുപ്പമാണ് !
ആ മനോരാജ്യത്തിനനുസരിച്ചല്ലാത്ത,
ആ സങ്കല്‍പ്പനത്തിന്നു വിഭിന്നമായ,
ബുദ്ധിശക്തിയും, ധൈര്യവും, ചടുലതയും, വ്യക്തതയും, സുതാര്യതയും, പ്രതികരണക്ഷമതയും, ആര്‍ജവത്വവും നിറഞ്ഞവരെ ചുറ്റും ചുറ്റും കാണുന്നു!
നിലപാടുള്ളവരാണവര്‍,
വിധേയത്വവും ആധിപത്യവുമില്ലാത്ത
സൗഹാര്‍ദ്ദതനിറഞ്ഞ മനുഷ്യരെ തേടുന്നവരാണവര്‍!
ജീവിതത്തിലെടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണവര്‍!
കഠിനക്കാലത്തെ അതിജീവനപാഠങ്ങള്‍,
അവരെ തെളിച്ചമുള്ള രാഷ്ട്രീയക്കാരാക്കും !
അവരാണ് നിലനില്‍പ്പിനായി പൊരുതുന്നവര്‍ !
അനുപമ എന്ന അമ്മക്കൊപ്പമാണ് !
എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പം!
നിലപാടുകള്‍ പണയപ്പെടുത്താത്ത സ്ത്രീകള്‍ക്കൊപ്പം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."