HOME
DETAILS
MAL
മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
backup
October 22 2021 | 12:10 PM
കണ്ണൂര്‍: പൂനൂരില്‍ മകളെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. തലശ്ശേരി കോടതിയിലെ ജീവനക്കാരനായ പ്രതി കെ.പി ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ ജഡ്ജ് ജോബിന് സബാസ്റ്റ്യനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഒരാഴ്ച മുന്‍പാണ് ഷിജു തന്റെ ഭാര്യയേയും മകളെയും പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച് കരയ്ക്കു കയറ്റി. മകള്‍ അന്വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."