ദുബൈ;പുതുവർഷത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നു
ദുബൈ:പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 28-നാണ് RTA ഇക്കാര്യം അറിയിച്ചത്.
മെട്രോ
പുതുവർഷ വേളയിൽ ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 1 വരെ താഴെ പറയുന്ന സമയക്രമം പാലിക്കുന്നതാണ്:
2023 ഡിസംബർ 31, ഞായറാഴ്ച്ച – രാവിലെ 8 മണിമുതൽ രാത്രി 11:59 വരെ.
2024 ജനുവരി 1, തിങ്കളാഴ്ച്ച – 12:00am മുതൽ രാത്രി 11:59 വരെ
ട്രാം
2023 ഡിസംബർ 31-ന് രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2024 ജനുവരി 2-ന് 1:00am വരെ പ്രവർത്തിക്കുന്നതാണ്.
ദുബൈ ബസ്
ദുബൈ ബസ് സർവീസുകൾ 2024 ജനുവരി 1-ന് രാവിലെ 4:30 മുതൽ പിറ്റേന്ന് 12:30am വരെ പ്രവർത്തിക്കുന്നതാണ്. മെട്രോലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയക്രമം പാലിക്കുന്നതാണ്.
യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി 2023 ഡിസംബർ 29 മുതൽ 2024 ജനുവരി 1 വരെ താഴെ പറയുന്ന രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതാണ്
റൂട്ട് E100 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ അബുദാബി വരെ.
റൂട്ട് E102 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ മുസഫ വരെ.
RTA സേവനകേന്ദ്രങ്ങൾ
RTA-യുടെ കീഴിലുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും 2024 ജനുവരി 1-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇവയുടെ പ്രവർത്തനം 2024 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
പാർക്കിംഗ്
പുതുവർഷം: ദുബൈയിൽ പാർക്കിംഗ് സൗജന്യം
പുതുവർഷവുമായി ബന്ധപ്പെട്ട് 2024 ജനുവരി 1, തിങ്കളാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.
Content Highlights: Dubai Changes to public transport timetables in New Year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."