HOME
DETAILS

വയറിന്റെ ആരോഗ്യം സംരക്ഷിക്കണോ? 'ഫാസ്റ്റിംഗ്' മികച്ച വഴിയെന്ന് വിദഗ്ധര്‍

  
backup
December 29 2023 | 17:12 PM

how-fasting-canand-cant-improve-gut-healt

വയറിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള മികച്ച വഴിയായാണ് 'ഫാസ്റ്റിംഗിനെ' ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്.ഭക്ഷണ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി വയറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന രീതി നൂറ്റാണ്ടുകളായി മനുഷ്യര്‍ പിന്തുടര്‍ന്ന് വരുന്നുണ്ട്.
സ്റ്റിംഗ്' എന്നാല്‍ നിശ്ചിതസമയത്തേക്ക് ഭക്ഷണമോ മറ്റ് പാനീയങ്ങളോ കഴിക്കാതിരിക്കുന്ന രീതിയാണ്.'ഫാസ്റ്റിംഗ്' പല രീതികളിലുണ്ട്. മണിക്കൂറുകളേക്കോ, ദിവസങ്ങളിലേക്കോ എല്ലാം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കാം. എന്തായാലും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വയറിന് യഥാര്‍ത്ഥത്തില്‍ ഗുണമുണ്ടോ ഇല്ലയോ എന്നതാണല്ലോ പ്രധാനം.

'ഫാസ്റ്റിംഗ്' കൊണ്ട് തീര്‍ച്ചയായും വയറിന് ഗുണമുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.വയറ്റിനകത്തെ നല്ലയിനെ ബാക്ടീരിയകളുടെ സമൂഹത്തെ വര്‍ധിപ്പിക്കാന്‍ 'ഫാസ്റ്റിംഗ്' സഹായിക്കുന്നു. ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തിനും ഏറെ സഹായകമാണ്. കുടല്‍ അടക്കമുള്ള ദഹനവ്യവസ്ഥയിലെ വ്യത്യസ്ത അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും 'ഫാസ്റ്റിംഗ്' സഹായിക്കുന്നു. 'ഫാസ്റ്റിംഗ്' ചെയ്യുമ്പോള്‍ കുടലില്‍ നിന്ന് അനാവശ്യമായ പദാര്‍ത്ഥങ്ങള്‍ രക്തത്തിലൂടെ കലര്‍ന്ന് പുറത്തേക്ക് എന്നുവച്ചാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നത് തടയും. അതുപോലെ തന്നെ കുടലിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നതിനും 'ഫാസ്റ്റിംഗ്' സഹായകമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

വയറിനെ ബാധിക്കുന്ന പല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും 'ഫാസ്റ്റിംഗ്' സഹായകമാണ്. 'ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം', 'സ്‌മോള്‍ ഇന്‍ഡസ്‌ടൈനല്‍ ബാക്ടീരിയല്‍ ഓവര്‍ഗ്രോത്ത്' എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെയെല്ലാം ചെറുക്കുന്നതിന് 'ഫാസ്റ്റിംഗ്' സഹായിക്കുന്നുണ്ട്. കൂടാതെ ശരീരത്തിന്റെ വെയ്റ്റ് ബാലന്‍സ് ചെയ്യാനും, വിശപ്പിനെ ക്രമീകരിക്കാനും മറ്റുമെല്ലാം ഫാസ്റ്റിങ് സഹായകരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlights:How Fasting Canand Cant Improve Gut Health



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago