കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍ക്കാലിക നിയമം 'സ്ഥിരമാകു'മെന്നും കേന്ദ്രനിയമനമെന്നും വ്യാജ പ്രചാരണം : വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി സര്‍വകലാശാല
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് നടത്തുന്ന നിയമം സ്ഥിരമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിയമനമാണെന്നുമുള്ള തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരായത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനമാണ് തെറ്റായ രീതിയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ നിലയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതൊരു കേന്ദ്ര സര്‍ക്കാര്‍ ജോലിയാണെന്നും , ഭാവിയില്‍ സ്ഥിരപ്പെടാമെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളിലെ 'തൊഴില്‍ ദാതാക്കള്‍' വ്യക്തമാക്കിയത്. തെറ്റിദ്ധരിച്ച ഉദ്യോഗാര്‍ഥികളില്‍ നിന്ന് പന്ത്രണ്ടായിരത്തിലധികം അപേക്ഷകള്‍ ഇതിനകം തങ്ങള്‍ക്ക് ലഭിച്ചതായി സര്‍വകലാശാല തന്നെ സ്ഥിരീകരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി സഹായിക്കുന്ന ചില സേവന കേന്ദ്രങ്ങള്‍ വലിയ തുക ഫീസായി ഈടാക്കിയതായും പരാതിയുയര്‍ന്നിട്ടുണ്ട്.
നിയമനം സംബന്ധിച്ച സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ മുന്നറിയിപ്പുമായി സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടതായും ജിസ്ട്രാര്‍ ഡോ. ഇ.കെ സതീഷ് അറിയിച്ചു.
സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലും പത്രമാധ്യമങ്ങളിലും സര്‍വകലാശാല നല്‍കുന്ന വിജ്ഞാപനങ്ങള്‍ മാത്രമാണ് ആധികാരികം. തെറ്റായ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാണിക്കണം. അല്ലാതെയുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് സര്‍വകലാശാല ഉത്തരവാദിയായിരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."