പാചക തൊഴിലാളികള്‍ക്ക് മിനിമം വേജസ് നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: ഉമ്മന്‍ ചാണ്ടി
കാക്കനാട്: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് മിനിമം വേജസ് നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താഴെ തട്ടില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശയുണ്ട്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
എന്നാല്‍ മാത്രമേ സാമൂഹ്യനീതി ലഭിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി സൂചിപ്പിച്ചു. സ്കൂള്‍ പാചക തൊഴിലാളി സംഘടനയുടെ (എച്ച്.എം.എസ്) 30ാം വാര്‍ഷിക സംസ്ഥാന സമ്മേളനം കാക്കനാട് എം.എ.എ.എം എല്‍.പി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 രൂപ കൂലി ആയിരുന്നത് 350 ആക്കിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. അകവും പുറവും ഇരുണ്ട ജീവിതത്തില്‍ നിന്നും ഈ പാചക തൊഴിലാളികള്‍ക്ക് മിനിമം വേജസ് ലഭിച്ചാലെ ജീവിതത്തിന് മോചനം ലഭിക്കുകയുള്ളുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഷാനാവാസ് അധ്യക്ഷത വഹിച്ചു.
പി.ടി തോമസ് എം.എല്‍.എ, എച്ച.്എം.എസ് ജന. കണ്‍വീനര്‍ ശ്രീധരന് തേറമ്പില്‍, എച്ച്.എം.എസ് അഖിലേന്ത്യാ വൈസ്. പ്രസിഡന്റ് തമ്പാന് തോമസ്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, സി.പി. ജോണ്‍, സൗദാമിനി സുകുമാരന്‍, എം.എ. മമ്മൂട്ടി, ഡോ. കെ. ശ്രീകുമാര്‍, എ.ജി. മുകേഷ്, കുസുമം ജോസഫ്, ടോമി മാത്യു, പി. ലക്ഷ്മി, ഒ. ലീലാവതി, എസ്. ശകുന്തള, ഒ. പദ്മനാഭന്, സാമൂഹ്യ പ്രവര്‍ത്തക ബള്‍ക്കീസ് ഭാനു എന്നിവര്‍ സംസാരിച്ചു. സംഘടന രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജനറല്‍ സെക്രട്ടറി ജി. ഷാനാവാസിനെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."