HOME
DETAILS

ആരോഗ്യകരമായ പരിസ്ഥിതി മനുഷ്യാവകാശമല്ലേ?

  
backup
October 22 2021 | 19:10 PM

546456453-2021

ഹബീബ് റഹ്മാന്‍ കൊടുവള്ളി


ഏറെക്കാലത്തെ മുറവിളികള്‍ക്കുശേഷം ആരോഗ്യകരമായ പരിസ്ഥിതി മനുഷ്യാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സുപ്രധാന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ കോസ്റ്ററിക്ക, മാലദ്വീപ്, മൊറോക്കോ, സ്ലോവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ അവതരിപ്പിച്ച പ്രമേയത്തിന് മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു. മനുഷ്യജീവിതം സുഗമമാക്കുന്നതിന് ശുദ്ധവും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷമുണ്ടായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയതോടൊപ്പം കാലാവസ്ഥാവ്യതിയാനത്തിന്റെ മനുഷ്യാവകാശ ആഘാതങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അംഗരാജ്യങ്ങളെ മറ്റൊരു റിപ്പോര്‍ട്ടിലൂടെ ഉണര്‍ത്തുകയും ചെയ്തു. എന്നാല്‍ 43 വോട്ടിന് പാസായ ഈ പ്രമേയം യു.എസും ബ്രിട്ടനും ശക്തമായി എതിര്‍ക്കുകയും ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. യു.എസിനും ബ്രിട്ടനും റഷ്യയ്ക്കും ചൈനയ്ക്കുമൊന്നും ഈ പ്രമേയത്തില്‍ വലിയ താല്‍പര്യമുണ്ടാവില്ലെന്ന് നമുക്ക് ഊഹിക്കാം. എന്നാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 1.37 കോടി മനുഷ്യര്‍ വായു മലിനീകരണംമൂലം, അഥവാ ആകെ മരണത്തിന്റെ 24% ജനങ്ങള്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് മരിക്കുന്നത് എന്ന ലോകാരോഗ്യ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവരികയും നിര്‍ണായകമായ കാലാവസ്ഥ ഉച്ചകോടി ഗ്ലാസ്‌ഗോയില്‍ ചേരാനിരിക്കെയുമാണ് പരിസ്ഥിതി സംഘടനകള്‍ ഏറെ നാളായി കാത്തിരുന്ന പ്രമേയം യു.എന്‍ പാസാക്കിയത്. സ്വച്ഛ് ഭാരത് പ്രമേയമാക്കിയ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ഇത്തരമൊരു പ്രമേയം യു.എന്‍ പോലുള്ള ഒരു അന്താരാഷ്ട്രവേദിയില്‍ അവതരിപ്പിക്കേണ്ടതിനുപകരം അതിനെ അനുകൂലിക്കാതിരുന്നു എന്നത് ഇന്ത്യന്‍ ജനതയുടെയും പരിസ്ഥിതി സംഘടനകളുടെയും കടുത്ത വിമര്‍ശനത്തിനും എതിര്‍പ്പിനും നിമിത്തമായിരിക്കുകയാണ്.


പ്രപഞ്ചത്തിന്റെ താളം നിലനിര്‍ത്താനും മനുഷ്യവാസം സുഗമമാക്കാനും ഐക്യരാഷ്ട്രസഭ ഭൗമദിനം, വനദിനം, സമുദ്രദിനം, വന്യജീവിദിനം, കാര്‍ഷികദിനം തുടങ്ങി ഇവയെയെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായ ലോക പരിസ്ഥിതി ദിനം വരെ കൊണ്ടാടുന്നുണ്ട്. കൂടാതെ പ്രകൃതിയുടെ യഥാര്‍ഥ സംരക്ഷണത്തിനും രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 2021 മുതല്‍ 2030 വരെ നീണ്ടുനില്‍ക്കുന്ന കാംപയിന്‍ നടത്താന്‍ ഐക്യരാഷ്ട്രസഭ തയാറായിരിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതിനേക്കാള്‍ വലിയ ദുരിതങ്ങളുണ്ടാവാതിരിക്കാനുള്ള മുന്നൊരുക്കമാണിതെന്ന് നമുക്ക് പ്രത്യാശിക്കാം.


ഐക്യരാഷ്ട്രസഭ വര്‍ഷംതോറും ഭൗമഉച്ചകോടികളും പരിസ്ഥിതി ഉച്ചകോടികളും ഒക്കെ നടത്തുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ലോകത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതിന്റെ ഫലമായി ഭൂകമ്പങ്ങളും പ്രളയങ്ങളും മഹാമാരികളും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരുന്തങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ വിനാശം, കാലാവസ്ഥാവ്യതിയാനം, ജല മലിനീകരണം തുടങ്ങിയ ഭൂഗോളത്തില്‍ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.


ജീവവായുവും ജീവിത ചുറ്റുപാടുകളും നമുക്ക് മാത്രമല്ല വരുംതലമുറയ്ക്ക് കൂടി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ മുതല്‍ ഭൗമാന്തര്‍ഭാഗത്തെ പ്രകമ്പനത്തെ വരെ നിയന്ത്രിക്കാനും ഒരളവുവരെ പരിഹരിക്കാനും നമ്മുടെ കൂട്ടായ പാരിസ്ഥിതിക സൗഹൃദ സമീപനത്തിലൂടെയും ശ്രദ്ധയിലൂടെയും സാധിക്കും. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും സംഘടനകളും രാഷ്ട്രങ്ങളും കൈകോര്‍ത്ത് പിടിക്കണമെന്നേയുള്ളൂ. ആവാസവ്യവസ്ഥകളായ പര്‍വതങ്ങള്‍, നദികള്‍, പുല്‍മേടുകള്‍, അന്തരീക്ഷം തുടങ്ങിയവയോടൊക്കെ കരുതലോടെ പെരുമാറേണ്ടതുണ്ട്. അല്ലെങ്കില്‍ നാം മാത്രമല്ല, നമ്മുടെ തലമുറകളും വലിയ വില കൊടുക്കേണ്ടി വരും.


ആരോഗ്യകരമായ ജീവിതത്തിനും രോഗപ്രതിരോധത്തിനും പ്രാഥമികമായി വേണ്ടത് ആരോഗ്യകരമായ ചുറ്റുപാടാണ്. അത് നഷ്ടപ്പെടുമ്പോഴാണ് രോഗങ്ങളും മരണങ്ങളും മനുഷ്യനെ കീഴടക്കുന്നത്. കരയും കടലും വായുവുമൊക്കെ മലിനീകരിക്കപ്പെട്ടതാണ് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാവട്ടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  6 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  6 days ago