HOME
DETAILS

കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ കെ.സിക്ക് മേല്‍ക്കൈ

  
backup
October 23 2021 | 03:10 AM

963-3563


ജലീല്‍ അരൂക്കുറ്റി


ആലപ്പുഴ: കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ പ്രധാന ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പിന്നിലാക്കി കെ.സി വേണുഗോപാലിന് മേല്‍ക്കൈ.
23 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതില്‍ എട്ടുപേരും നിര്‍വാഹകസമിതി അംഗങ്ങളില്‍ നല്ലൊരു ശതമാനവും കെ.സി വേണുഗോപാലിന്റെ വിശ്വസ്തര്‍. ചെന്നിത്തലയുടെയും വേണുഗോപാലിന്റെയും തട്ടകമായ ആലപ്പുഴയില്‍ നിന്നുള്ള ഭാരവാഹികളിലും കെ.സിക്ക് തന്നെയാണ് മേല്‍ക്കൈ. ജില്ലയില്‍ നിന്നുള്ള മൂന്ന് ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടുപേരും കെ.സിയോട് അടുപ്പമുള്ളവരാണ്. ആലപ്പുഴ ഡി.സി.സി പ്രസിഡന്റായി ആദ്യപട്ടികയില്‍ പരിഗണിച്ച കെ.പി ശ്രീകുമാറിനെ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തിയതും വേണുഗോപാലിന്റെ വിജയമാണ്.


ബി. ബാബുപ്രസാദിന് വേണ്ടി ചെന്നിത്തല നിലപാട് കടുപ്പിച്ചതോടെയാണ് കെ.പി ശ്രീകുമാര്‍ ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ നിന്ന് പുറത്തായത്. മറ്റൊരു വിശ്വസ്തനായ എം.ജെ ജോബിനെയും സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായി വേണുഗോപാല്‍ ഉയര്‍ത്തി. മുന്‍ ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂറിന്റെ സ്ഥാനം നിലനിര്‍ത്താന്‍ മാത്രമാണ് ചെന്നിത്തലയ്ക്ക് കഴിഞ്ഞത്. നേരത്തെ ആറ് ജനറല്‍ സെക്രട്ടറിമാരില്‍ നാലുപേരും ചെന്നിത്തലയുടെ അടുപ്പക്കാരായിരുന്നു. കെ.കെ എബ്രഹാം, പി.എം നിയാസ്, ദീപ്തിമേരി വര്‍ഗീസ്, ജോസി സെബാസ്റ്റ്യന്‍, പഴകുളം മധു, എം.എം നസീര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരായി ഇടംപിടിച്ച കെ.സിയുടെ മറ്റു വിശ്വസ്തര്‍.
ഭാരവാഹിപ്പട്ടികയില്‍ തിരിച്ചടിയായത് എ ഗ്രൂപ്പിനാണ്. ഐ ഗ്രൂപ്പ് പല നേതാക്കളുടെ പേരില്‍ ഭിന്നിച്ചുനിന്നാണെങ്കിലും കൂടുതല്‍ പദവികള്‍ നേടിയപ്പോള്‍ എ ഗ്രൂപ്പിന് ലഭിച്ചത് ആറ് ജനറല്‍ സെക്രട്ടറിമാരും രണ്ട് വൈസ് പ്രസിഡന്റുമാരും എട്ടു നിര്‍വാഹകസമിതി അംഗങ്ങളും ഉള്‍പ്പെടെ 18 പേരെ മാത്രം. മറ്റു നേതാക്കളുടെ അക്കൗണ്ടില്‍ ഭാരവാഹികളായവരില്‍ അധികവും പഴയ അടുപ്പക്കാരായതിനാല്‍ ചെന്നിത്തലയ്ക്ക് എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago