പട്ടം പറത്താന്‍ നൈലോണ്‍ നൂല്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ച് ഉപവാസം
മട്ടാഞ്ചേരി: പറവകളോട് കരുണ പുലര്‍ത്തി പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ കൊണ്ട് പട്ടം പറത്തരുതെന്ന അഭ്യര്‍ഥനയുമായി പക്ഷി സ്‌നേഹിയായ മുകേഷ് ജൈന്‍ ഉപവാസം നടത്തി. ഫോര്‍ട്ടുകൊച്ചി മഹാത്മ ഗാന്ധി കടപ്പുറത്തിന്റെ പ്രവേശന കവാടത്തിനോട് ചേര്‍ന്ന് നടത്തിയ ഉപവാസ സമരം സ്വാതന്ത്ര സമര സേനാനി കെ.എ.ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏതാണ്ട് നാനൂറോളം പക്ഷികളാണ് പശ്ചിമകൊച്ചി മേഖലയില്‍ മാത്രമായി ഇത്തരത്തില്‍ പൊട്ടിയ പട്ടത്തിന്റെ നൈലോണ്‍, പ്ലാസ്റ്റിക് നൂലുകളില്‍ കുടങ്ങി ചത്തത്.
പട്ടം പറത്തുന്നതിന് നൈലോണ്‍ നൂല് ഉപയോഗിക്കുന്നതിനെതിരെ മുകേഷ് ജൈന്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതിയുടെ നിര്‍ദേശപ്രകാരം പശ്ചിമകൊച്ചി മേഖലയില്‍ പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിന് ആര്‍.ഡി.ഒ നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മുകേഷ് ജൈന്‍ ഉപവാസം നടത്തിയത്. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം.എം സലീം അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂള്‍ എന്‍.സി.സി. അദ്ധ്യാപകന്‍ ദിനേശ് എന്‍.പൈ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുകേഷ് ജൈന്റെ മാതാവ് മണി ബെന്‍ നാരങ്ങനീരു നല്‍കിയതോടെയാണ് ഉപവാസം സമാപിച്ചത്. ചടങ്ങിനോടനുബന്ധിച്ച് പക്ഷികള്‍ പട്ടചരടില്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്ര പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."