രാമക്ഷേത്ര ചടങ്ങ്: അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസിയോട് ദീപാ ദാസ് മുന്‍ഷി
അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസിയോട് ദീപാ ദാസ് മുന്‍ഷി
ന്യൂഡല്‍ഹി: രാമരക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. വിഷയത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും, പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും ദീപാ ദാസ് മുന്‍ഷി നിര്‍ദേശം നല്കി.
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു നിര്‍ദേശം. ആവശ്യമായ സന്ദര്‍ഭത്തില്‍ എഐസിസി നേതൃത്വം ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാടെടുക്കുമെന്നും ദീപാ ദാസ് മുന്‍ഷി കൂട്ടിചേര്‍ത്തു.
പ്രതിഷ്ഠാച ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കെ. മുരളീധരന് എം.പി തറപ്പിച്ചുപറഞ്ഞപ്പോള്‍ അക്കാര്യം തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ചെയ്തത്. ക്ഷണം വ്യക്തിപരമാണെന്നും വ്യക്തികളാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു ശശി തരൂര്‍ എംപിയുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."