ഒറ്റച്ചാര്‍ജില്‍ 212 കി.മീ പോകാവുന്ന സ്‌കൂട്ടറിന്, വില കൂടിയത് അര ലക്ഷത്തിലേറെ; കാരണമിത്
ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് കനത്ത മത്സരം നേരിടുന്ന ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ വാഹന ബ്രാന്‍ഡുകള്‍. വാഹന രംഗത്തെ അതികായന്‍മാര്‍ക്കൊപ്പം ചെറു സ്റ്റാര്‍ട്ടപ്പ് കമ്പനികളും അരങ്ങുവാരുന്ന ഇന്ത്യന്‍ ഇ.വി മാര്‍ക്കറ്റിലേക്ക് അവതരിക്കപ്പെട്ട ശ്രദ്ധേയമായ ബ്രാന്‍ഡുകളിലൊന്നായിരുന്നു ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിമ്പിള്‍ എനര്‍ജി.
ഒറ്റച്ചാര്‍ജില്‍ 200 കി.മീലേറെ സഞ്ചരിക്കാന്‍ സാധിക്കുന്ന സിമ്പിള്‍ എനര്‍ജിയുടെ ഡോട്ട് വണ്‍ എന്ന ഇ.വിക്ക് ഇപ്പോള്‍ അര ലക്ഷത്തിലേറെ വില വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.99,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച ഡോട്ട് വണ്‍ എന്ന സ്‌കൂട്ടര്‍ ഇപ്പോള്‍ സ്വന്തമാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് എക്‌സ് ഷോറൂം വിലയായി 1.40 ലക്ഷം രൂപ നല്‍കേണ്ടി വരും. കൂടാതെ വാഹനത്തിനൊപ്പം ഇനി മുതല്‍ 750W ഫാസ്റ്റ് ചാര്‍ജര്‍ മാത്രമെ വാങ്ങാനാകൂ.
ഇതോടെ 1.58 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില നല്‍കിയാല്‍ മാത്രമേ വണ്‍ ഇവി സ്വന്തമാക്കാനാകൂ എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്.
സൃഷ്ടിക്കുന്നതിനാണ് ഈ നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സിമ്പിള്‍ ഇവി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കായാണ് ഒരു ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഡോട്ട് വണ്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടുള്ള ഉപഭോക്താക്കള്‍ക്കായി വില 1.40 ലക്ഷം രൂപയായി പരിഷ്‌ക്കരിച്ചു. സിമ്പിള്‍ വണ്ണിന് 5kWh ബാറ്ററി പായ്ക്കും 8.5kW മോട്ടോറുമാണ് കരുത്ത് പകരുന്നത്.
ഒറ്റച്ചാര്‍ജില്‍ 212 കി.മീ പോകാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന സിംപിള്‍ വണ്ണിന് പരമാവധി 105 കി.മീ വേഗതയില്‍ മണിക്കൂറില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇതിനൊപ്പം പൂജ്യത്തില്‍ നിന്നും 40 കി.മീ വേഗത കൈവരിക്കാന്‍ ഈ ഇ.വിക്ക് വെറും 2.77 സെക്കന്റ് സമയം മതിയാകും.ഓള്‍എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഒന്നിലധികം റൈഡിംഗ് മോഡുകള്‍,
ഒടിഎ അപ്‌ഡേറ്റുകള്‍, സ്പീക്കറുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ഡോക്യുമെന്റ് സ്‌റ്റോറേജ്, നാവിഗേഷന്‍ മുതലായ ഫീച്ചറുകള്‍ കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബ്രേസന്‍ ബ്ലാക്ക്, നമ്മ റെഡ്, അസൂര്‍ ബ്ലൂ, ഗ്രേസ് വൈറ്റ്, ബ്രേസന്‍ X, ലൈറ്റ് X എന്നീ കളര്‍ ഓപ്ഷനുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്.
Content Highlights:Simple One Electric Scooter Price Hiked
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."