HOME
DETAILS

പാരസ്പര്യത്തിൻ്റെ മലയാളിത്തം;ചെറുത്തുനിൽപ്പിൻ്റെ പൂർവികം

  
backup
December 30 2023 | 18:12 PM

the-malayalism-of-reciprocity-the-ancestor-of-resistance

നാസർ ഫൈസി കൂടത്തായി

മുസ്‌ലിംകളുടെ സാമൂഹിക രൂപീകരണം നടക്കുന്നത് കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന് അപ്പുറമാണ്. വിശ്വാസത്തിന്റെ പിന്തുടര്‍ച്ചയും സാമുദായികവും മതേതരവുമായ വ്യവഹാരങ്ങളുടേയും ഇടപെടലിന്റേയും നൈരന്തര്യവും പാരസ്പര്യത്തിന്റെ അതിജീവനവും കൃത്യമായും രൂപപ്പെട്ടത് ഈ അഞ്ച് നൂറ്റാണ്ടിലാണ്. ഇസ്‌ലാമിന്റെ ആഗമനം തൊട്ടുള്ള അഞ്ച് നൂറ്റാണ്ട് ചരിത്രം പറഞ്ഞു വരുന്നുണ്ട്. മാലിക് ദീനാര്‍ (റ)ന്റെ ആഗമനം തൊട്ട് ഇസ്‌ലാമിനെ പറഞ്ഞു വരുന്നതില്‍ നിന്ന് അഞ്ച് നൂറ്റാണ്ട് പിന്നിടുമ്പോള്‍ പിന്നിട്ട ചരിത്രത്തിന്റെ കൃത്യതയുടെ അഭാവം ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

സ്വഹാബി പ്രബോധനത്തെ കുറിച്ചെടുത്ത ശേഷം പാരമ്പര്യ മുസ്‌ലിം ചരിത്രകാരന്മാരെല്ലാം കേരള ഇസ്‌ലാമിന്റെ ഉത്ഭവ വികാസങ്ങളെക്കുറിച്ചു പറയുമ്പോള്‍ മഖ്ദൂമുമാരുടെ കാലമാണ് പറയുന്നത്. പിന്നെ മാലിക് ദീനാറുമായി ബന്ധിപ്പിക്കുന്ന ചരിത്ര നിഗമനങ്ങളാണ് സമര്‍പ്പിക്കുന്നത്. ഈ രണ്ട് കാലഘട്ടങ്ങള്‍ക്കിടയിലും മറഞ്ഞുകിടക്കുന്ന അഞ്ച് നൂറ്റാണ്ടുകളിലും ചരിത്ര വികാസങ്ങളുണ്ട്. ഇക്കാലയളവിനെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാക്കാതെ നാള്‍വഴിയോട് ബന്ധിപ്പിക്കുകതന്നെ വേണം. പുഷ്‌കലമായ ആദ്യത്തെ അഞ്ച് നൂറ്റാണ്ടും അതിന്റെ തന്നെ താവഴിയായ മൂന്നാമത്തെ അഞ്ച് നൂറ്റാണ്ടും ചേര്‍ത്ത് വയ്ക്കുമ്പോള്‍ ഇടക്കുള്ള അഞ്ച് നൂറ്റാണ്ടും മുന്‍ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച തന്നെ ആവണം. അതിന്റെ തന്നെ പാരമ്പര്യമാകണം മൂന്നാം ഘട്ടവും പകര്‍ന്നുവന്നത്.


ഈ മൂന്ന് ഘട്ടത്തിലും നവീന വാദം മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നതായ ചരിത്ര പരാമര്‍ശം എവിടെയും ഇല്ല. 15,16 നൂറ്റാണ്ടുകളോടെ കേരളീയ ഇസ്‌ലാമിന്റെ സുവിദായകമായ കാലം അടയാളപ്പെടുത്തപ്പെട്ടുവരുന്നു. സംശയങ്ങളും നിഗമനങ്ങളും ഊഹാപോഹങ്ങളും വിശ്വാസത്തിലെ ഐതിഹ്യങ്ങളും തീര്‍ത്തും മുക്തമാക്കി പൂര്‍ണമായ ചരിത്ര വസ്തുത കൃത്യതപ്പെടുത്തുന്ന കാലമാണ് മഖ്ദൂമുമാരുടെ കാലം. അധിനിവേശത്തിനെതിരേ സമരാഹ്വാനവുമായി കോഴിക്കോട്ടെ ഖാസി മുഹമ്മദ് (റ) രംഗത്ത് വന്നു. ഹിന്ദു-മുസ്‌ലിം സാമുദായിക ബന്ധത്തിന്റെ ഉജ്വലമായ സാമ്യമായും പോര്‍ച്ചുഗീസ് വിരോധ സമര മുന്നേറ്റങ്ങളുടെ പ്രചോദന സ്രോതസായും വര്‍ത്തിച്ച ഗ്രന്ഥമാണ് ഖാസി രചിച്ച ഫത്ഹുല്‍ മുബീന്‍.

സാമൂതിരിയും മുസ്‌ലിംകളും ചേര്‍ന്ന് ചാലിയം കോട്ട പോര്‍ച്ചുഗീസുകാരില്‍ നിന്ന് കീഴടക്കിയ സംഭവത്തില്‍ ആഹ്ലാദിച്ചും മുസ്‌ലിം അല്ലാതിരുന്നിട്ടും അധീശത്വ വ്യവസ്ഥക്കെതിരേ നിര്‍ണായക വിജയത്തിന് നിമിത്തമായ ജിഹാദിന് നേതൃത്വം നല്‍കിയ സാമൂതിരിയുടെ കീര്‍ത്തി ലോകമെങ്ങും പ്രചരിപ്പിക്കാനുദ്ദേശിച്ചും അറബി ഭാഷയില്‍ രചിക്കപ്പെട്ട ഒരു സമരകാവ്യമാണിത്. യുദ്ധത്തിന് ശേഷമാണ് ഫത്ഹുല്‍ മുബീന്‍ എഴുതിയതെങ്കിലും സാമൂതിരിയുടെ ഭരണം കാക്കാന്‍ നായര്‍ പടയാളികളോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ മാപ്പിള പടയാളികളോട് ഖാസി ഖുതുബകളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. അതിന്റെ സമാഹാരമാണ് ‘അല്‍ഖുതുബത്തുല്‍ ജിഹാദിയ്യ’.


1531ൽ പോർച്ചുഗീസ് ചാലിയത്ത് കോട്ട കെട്ടി. 1571-ൽ കോട്ട തിരിച്ചുപിടിച്ചു. ചാലിയം കോട്ടപണിയാൻ പോർച്ചുഗൽ പൊളിച്ച പള്ളികളെല്ലാം അതേ ഉരുപ്പടി കൊണ്ട് തന്നെ പുനഃനിർമിക്കാൻ സാമൂതിരി കൽപ്പിച്ചു. കുറ്റിച്ചിറയിലെ മിസ് ഖാൽ പള്ളിയുടെ മുകൾ നില ചാലിയം കോട്ട പൊളിച്ചമരം കൊണ്ടാണ് തൂണും ഉത്തരവും ഇന്നും കാണുന്നത്. 1571ൽ ഖുതുബത്തുൽ ജിഹാദിയ്യയും 1583-ൽ (സമരശേഷം ) തുഹ്ഫയും രചിക്കപ്പെട്ടു.


കോഴിക്കോട്ടെ മിസ് ഖാൽ പള്ളിയിൽ സാമൂതിരിയുടെ പ്രമുഖ ഉദ്ധ്യോഗസ്ഥന്മാരും മുസ്ലിം പണ്ഡിതന്മാരും ചേർന്നിരുന്നാണ് ചാലിയം കോട്ടപിടിക്കാൻ യുദ്ധത്തിന് കൂടിയാലോചന നടത്തിയത് എന്ന് ഖാസി മുഹമ്മദ് (റ)ൻ്റെ തന്നെ ഫത്ഹുൽ മുബീനിൽ പറയുന്നുണ്ട്.


സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലി മരക്കാരുടെ സൈന്യത്തിലെ മത-ജാതി ഐക്യത്തെ കെ.പി കേശവമേനോന്‍ പുകഴ്ത്തുന്നുണ്ട്. തൊട്ടുകൂടായ്മയും ചാതുര്‍ വര്‍ണ്യവും നിറഞ്ഞാടുന്ന കാലത്താണ് കുഞ്ഞാലി മരക്കാരുടെ പടയില്‍ ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും നിലയുറപ്പിച്ചത്. സാമൂതിരി ഹിന്ദു-മുസ് ലിം ഐക്യത്തെയും കുഞ്ഞാലിമരക്കാര്‍ സവര്‍ണ- അവര്‍ണ ജാതി ഐക്യത്തില്‍ പ്രചോദനമേകി. സാമൂതിരിയെ മുസ് ലിംകളുടെ അമീറായി തുഹ്ഫ അവതരിപ്പിക്കുന്നുണ്ട്.


മതം രാഷ്ട്ര പ്രക്രിയയില്‍ ഇടപെടുന്നതാണ് തുഹ്ഫയില്‍ കാണുന്നത്. സാമൂഹ്യ പ്രശ്‌നങ്ങളും രാഷ്ട്രീയ വര്‍ത്തമാനങ്ങളിലും ഞങ്ങള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന് മതത്തിന് അവിടെ റോളൊന്നുമില്ലെന്ന വാദം തുഹ്ഫ നിരാകരിക്കുകയാണ്. മതത്തിന്റെ മൗലികതയെ വാദിക്കുന്നവര്‍ക്ക് സാമ്രാജ്യത്വ അധിനിവേശ വിരോധിയോ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടലുകളോ ആവില്ലെന്നും ആയിക്കൂടെന്നുമുള്ള സങ്കല്‍പത്തെ തുഹ്ഫ പൊളിച്ചെഴുതുന്നുണ്ട്. മത വിശ്വാസത്തിന്റെയും മതാനുഷ്ഠാനത്തിന്റെയും കരുത്തിലാണിത്.

പോര്‍ച്ചുഗീസ് വിരോധവും രാഷ്ട്ര ബോധവും ജാതി വിരുദ്ധതയുമാണ് തുഹ്ഫ നിര്‍മിക്കുന്നത്. മത രഹിത സാമൂഹികതയെയല്ല, മത സഹിത സാമൂഹികതയെയാണ് തുഹ്ഫ ഉയര്‍ത്തിക്കാട്ടിയത്. ചരിത്ര ഗ്രന്ഥം കൂടിയാണ് തുഹ്ഫ.
കുഞ്ഞാലി മരക്കാർമാരുടെ സൈന്യത്തിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഏറ്റവും വലിയ പോരാളിയായ കുഞ്ഞാലി മരക്കാർ നാലാമൻ. അദ്ദേഹത്തിൻ്റെ സൈന്യത്തിലെ മാത്രമല്ല നാട്ടിലെ ജനങ്ങളെ തന്നെ ഒന്നു പോലെ കണ്ടതിന് സാക്ഷ്യമായി അക്കാലത്ത് പാടിപ്പതിഞ്ഞ ഞാറ്റുപാട്ടിൻ്റെ വരികളിൽ കാണാം.


" കോട്ടക്കലോമന കുഞ്ഞാലിക്ക് തിയ്യരും നായരുമൊന്നുപോലെ " വടക്കൻപാട്ടിൻ്റെ ഈരടികളിൽ സമകാലികനായ തച്ചോളി ഒതേനന വർണ്ണിക്കുമ്പോൾ "ഓമനകുഞ്ഞോതേനൻ '' എന്ന് പാടിയിരുന്ന അതേ വാക്കുകളിൽ തന്നെയായിരുന്നു "ഓമനകുഞ്ഞാലി"യെന്നും പാടിയിരുന്നത്.


1594-ൽ പന്തലായിനിയിൽ നടന്ന യുദ്ധത്തിൽ പട്ടു മരക്കാർ എന്ന കുഞ്ഞാലി മരക്കാർ മൂന്നാമൻ പറങ്കികളോട് വിജയിച്ചു. ഈ വിജയത്തിൽ ആഘോഷിക്കാൻ നാട്ടുകാർ (വടകര ഇരിങ്ങൽ കോട്ടക്കൽ) സംഘടിപ്പിച്ച സ്വീകരണത്തിന് കപ്പലിറങ്ങി വരുമ്പോൾ വീണു തുടയെല്ല് പൊട്ടി കിടപ്പിലായപ്പോൾ 1595-ൽ അദ്ദേഹത്തെ കാണാൻ അന്നത്തെ സാമൂതിരി വന്നു അരികത്തിരുന്നു കരഞ്ഞു. സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. കുഞ്ഞാലി പറഞ്ഞു: "അങ്ങയെ കാണാൻ കഴിഞ്ഞതാണ് എനിക്ക് ഇപ്പോഴുള്ള സുഖം. നല്ല തളർച്ച തോന്നുന്നു. ഈ മെത്തയിലല്ല എൻ്റെ മരണം ഞാൻ ആശിച്ചത്,

യുദ്ധക്കളത്തിലായിരുന്നു, അതേ ധന്യമായ മരണമാകൂ". കുറേ നേരം ഒന്നും മിണ്ടിയില്ല. കണ്ണടച്ചു കിടന്നു. പിന്നെ കണ്ണു തുറന്ന് സാമൂതിരിയെ നോക്കി കിടന്നു. ആ കൂടിക്കാഴ്ചയിലെ അവസാന വാക്കുകൾ കെ.പി കേശവമേനോൻ എഴുതുന്നു." മരക്കാർക്ക് മരിക്കാറൊന്നുമായിട്ടില്ല. ഇനിയും നമുക്കും നാടിനും വേണ്ടി പലതും ചെയ്യുവാനുണ്ട്. അതിന് ദൈവം ഇടവരുത്തട്ടെ" എന്ന് സാമൂതിരി തൊണ്ട ഇടറിക്കൊണ്ട് ആശംസിച്ചപ്പോൾ മരക്കാർ പിന്നെയും തുടർന്നു " നമ്മുടെ വിജയത്തിനുള്ള കാരണം നമ്മുടെ പടക്കോപ്പുകളല്ല. നമ്മുടെ യുദ്ധസാമർഥ്യം മാത്രമല്ല. നമ്മുടെ ഐക്യമാണ്.

നമ്മുടെ യോജിപ്പാണ് ". മരക്കാരുടെ മുഖം തെളിഞ്ഞു പൗരുഷം ജ്വലിച്ചു. "ജാതിയും മതവും ശത്രുവിനെ നേരിടുന്നതിന് തടസമായിരുന്നില്ല. നാട്ടിൻ്റെ ക്ഷേമം മാത്രമേ നാമോർത്തിരുന്നുള്ളൂ. അതാണ് യുദ്ധത്തിൽ നാം ജയിച്ചതും. അത് നിലനിർത്തണം" മുഴുവനും പറയാൻ മരക്കാർക്ക് കഴിഞ്ഞില്ല. ആ വീരയോദ്ധാവ് കാലഗതിയടഞ്ഞു. അപ്പോൾ അസ്തമയ സൂര്യൻ സമുദ്രത്തിൽ മറഞ്ഞു. " (ദാനഭൂമി പേ: 203)


1498 മുതൽ 1599 വരേയുള്ള കാലഘട്ടത്തിൽ കോഴിക്കോട് വാണ സാമൂതിരിമാർക്ക് വേണ്ടി കുഞ്ഞാലി മരക്കാർ മാർ 26 യുദ്ധങ്ങൾ നടത്തി. പലതിലും വിജയിച്ചില്ലെങ്കിലും ഒന്നിലും കീഴടങ്ങിയില്ല. പട്ടു മരക്കാർ എന്ന കുഞ്ഞാലി മൂന്നാമൻ്റെ മരണശേഷം 1595-ൽ അദ്ദേഹത്തിൻ്റെ മരുമകനായ മുഹമ്മദ് എന്ന കുഞ്ഞാലി നാലാമൻ സ്ഥാനമേറ്റു. നേരത്തെ പരാമർശിച്ച പോലെ മതസൗഹൃദത്തിൻ്റെ കാവലാൾ കൂടിയായിരുന്നു നാലാമൻ.


തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ച, യുദ്ധത്തിന് പണ്ഡിത നേതൃത്വം നൽകിയ ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) തന്നെയാണ് മൻ ഖൂസ് മൗലിദും അദ്കിയ, ഫത്ഹുൽ മുഈൻ പോലുള്ള ഗ്രന്ഥങ്ങളും എഴുതിയത്. അൽ ഖുതുബത്തുൽ ജിഹാദിയ്യയും ഫത്ഹുൽ മുബീനും എഴുതിയ ഖാസി മുഹമ്മദ് ബ്നു അബ്ദുൽ അസീസ് (റ) തന്നെയാണ് മുഹ് യിദ്ദീൻ മാല എഴുതിയത്. അഥവാ ഇന്ന് സുന്നികൾ ഏറ്റവും പ്രചരിപ്പിക്കുകയും നവീനതയുടെ എതിർപ്പു നേരിടുകയും ചെയ്യുന്ന രണ്ട് ഗ്രന്ഥങ്ങളാണിത്. രണ്ട് ആദർശ കാമ്പുകളാണത്.സുന്നീ ആശയത്തിൻ്റേയും ആത്മീയ ജ്യോദ്യത്തിൻ്റെയും അടിത്തറയിലാണ് അവർ അതിനിവേശവിരുദ്ധ പോരാട്ടം നടത്തിയത്.

അവരുടെ ആത്മീയ വെളിച്ചത്തിന് ശിർക്ക് ആരോപിക്കുന്നവർ അവരുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ പിന്തുണക്കുന്നത് കാപട്യമാണ്. സുന്നീ സരണി ഇല്ലാതെ ഇത്രമേൽ പോരാട്ട വീര്യം അവർക്ക് ലഭിക്കുമായിരുന്നില്ല.അൽ ഖുതുബത്തുൽ ജിഹാദിയ്യ എന്ന ഖുതുബ അറബിയിലായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ 500 കൊല്ലം മുമ്പും ഖുതുബ അറബിയിൽ തന്നെ. യുദ്ധത്തിന് തയാറാവേണ്ടവർക്ക് മനസിലാവാൻ മാതൃഭാഷയിൽ വേണ്ടേ എന്ന ന്യായം അക്കാലത്തു ആരും ഉയർത്തിയിരുന്നില്ലെന്നർഥം.


ചുരുക്കത്തിൽ അധിനിവേശവിരുദ്ധ ചെറുത്ത് നിൽപ്പ്, മതസൗഹൃദം, മതേതര രാജ്യം എല്ലാം സുന്നീ സരണിയിൽ പൈതൃകത്തിൻ്റെ വഴിയിൽ രൂപപ്പെട്ടവയാണ്. ഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന സമസ്തയുടെ ആദർശത്തിന് കേരള ചരിത്രം രേഖപ്പെടുത്തുന്ന അഞ്ച് നൂറ്റാണ്ട് പഴക്കമുണ്ട് അല്ല സ്വഹാബത്തിൻ്റെ കാലഘട്ടം മുതലുള്ള 15 നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago