കെ.കെ രാമന് ദേശീയ അധ്യാപക അവാര്‍ഡ്
കൂത്താട്ടുകുളം: തിരുമാറാടി ഗവ വി.എച്ച്.എസ്.എസിലെ ചിത്രകലാ അധ്യാപകന്‍ കെ.കെ രാമന് ദേശീയ അധ്യാപക അവാര്‍ഡ്. അടുത്ത മാസം അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ അധ്യാപക ദിനാചരണ പരിപാടിയില്‍ എത്തിച്ചേരാനുള്ള അറിയിപ്പ് ഇദേഹത്തിന് ലഭിച്ചു. ചിത്രകലയിലൂടെ അക്ഷര പഠനം അനായാസമാക്കാനും ചിത്രരചനയും കൗണ്‍സിലിങ്ങും സംയോജിപ്പിച്ച പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.
പെട്രോള്‍വാഹനം ബയോഗ്യാസില്‍ ഓടിച്ചും പച്ചക്കറികളിലെ വിഷം കളയുന്നതിനുള്ള യന്ത്രം രൂപകല്‍പന ചെയ്തും ശ്രദ്ധേയനായി. മൂഷിക വൈദ്യുത നിലയം എന്ന പ്രാജക്ടിലൂടെ സംസ്ഥാന ശാസ്ത്രമേളയിലും പങ്കെടുത്തിട്ടുണ്ട്. ഭാരത് സ്‌കൗട്ട് നാഷണല്‍ ജാംബൂരി ,ദേശീയോദ്ഗ്രഥന പരിപാടിയിലും പങ്കെടുത്തു. 2008 ല്‍ ദീര്‍ഘ സേവന പ്രഖ്യാപനം ലഭിച്ചു.
മൂല്യങ്ങള്‍ തൊട്ടറിയുക, അക്ഷര ചിത്രകല, മുത്തശിയും ഒറ്റമൂലിയും, മഹത് സ്പര്‍ശം, തലവര തിരുത്താം എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2008 ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ്, 2003 ല്‍ ഭാരതീയ ദളിത് സാഹിത്യ അക്കാദമി നാഷണല്‍ അവാര്‍ഡ്, 2009 കെ.ആര്‍ നാരായണ്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, 2012 ല്‍ ഭഗവാന്‍ ബുദ്ധ നാഷണല്‍ അവാര്‍ഡ് 2014ല്‍ തിരുവള്ളുവര്‍ അവാര്‍ഡ് എന്നിവയും നേടി. കിഴകൊമ്പ് മില്ലുംപടി കരിവേലില്‍ പരേതരായ കുഞ്ഞന്‍പിള്ള നാരായണി ദമ്പതികളുടെ മകനാണ്. തിരുമാറാടി ഗവ. വി.എച്ച്.എസ്.എസ് അധ്യാപിക സതി തങ്കപ്പനാണ് ഭാര്യ. അനുശ്രി റാം, അനന്ദു റാം എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."