ആറര വർഷം കൊണ്ട് പത്ത് കോടിയിലേറെ യാത്രക്കാർ; 2023 ൽ നേട്ടമുണ്ടാക്കി കൊച്ചി മെട്രോ, ഇന്ന് പ്രത്യേക സർവീസ്
ആറര വർഷം കൊണ്ട് പത്ത് കോടിയിലേറെ യാത്രക്കാർ; 2023 ൽ നേട്ടമുണ്ടാക്കി കൊച്ചി മെട്രോ, ഇന്ന് പ്രത്യേക സർവീസ്
കൊച്ചി: യാത്രികരുടെ എണ്ണത്തിൽ പത്ത് കോടി എന്ന നാഴികക്കല്ല് പിന്നിട്ട് കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ. 2023 വിട പറയുമ്പോൾ കൊച്ചു മെട്രോയുടെ ഏറ്റവും വലിയ നേട്ടവും ഇതുതന്നെയാണ്. സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനുള്ളിലാണ് കൊച്ചി മെട്രോ പത്ത് കോടി യാത്രക്കാർ എന്ന നേട്ടം കരസ്ഥമാക്കിയത്. മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ ഇന്നലെ വരെ യാത്ര ചെയ്തത് 10,33,59,586 യാത്രികരാണ്.
2023 ൽ 40 ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്തു. തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്ലിന്‍റെ പ്രതീക്ഷ. പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചിരുന്നു.
അതേസമയം, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ഇന്ന് രാത്രി മുതൽ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് നടത്തും. തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. ഇന്ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ - വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും വാട്ടര്‍ മെട്രോ സര്‍വ്വീസ് ഉണ്ടായിരിക്കും.
ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മണിക്ക് ശേഷം വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ട് ജംഗ്ഷനിലേക്ക് പുലര്‍ച്ചെ 5 മണി വരെയും സര്‍വ്വീസ് നടത്തും. എന്നാൽ എറണാകുളം- ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് രാത്രി ഏഴുവരെ മാത്രമാണ് ഉണ്ടാവുക. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."