'ഞാന്‍ പാര്‍ട്ടിവിട്ടെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റ്; കോണ്‍ഗ്രസില്‍ അതിരുവിട്ട ഗ്രൂപ്പുകളിയെന്ന് വി.എം സുധീരന്‍
കോണ്‍ഗ്രസില്‍ അതിരുവിട്ട ഗ്രൂപ്പുകളിയെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.
താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റാണ്. അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല.അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് തന്നെ ശരിയായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. പലപ്പോഴും തിരുത്തേണ്ടി വരുന്നുണ്ട്. ഈ കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരുമെന്ന് ഉറപ്പുണ്ട്. കെപിസിസി യോഗത്തില്‍ താന്‍ പറഞ്ഞ കാര്യത്തില്‍ ആ യോഗത്തില്‍ പ്രതികരിക്കാതെ പരസ്യമായി പ്രതികരിച്ച കെ സുധാകരന്റെ നടപടി ഔചിത്യക്കുറവാണെന്ന് വി എം സുധീരന്‍ വിമര്‍ശിച്ചു.
സതീശനും സുധാകരനും പങ്കെടുത്ത ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ആ രീതിയിലല്ല കാര്യങ്ങള്‍ പോയത്. ഒരു ചര്‍ച്ചയുമില്ലാതെയാണ് ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചതെന്നും സുധീരന്‍ പറഞ്ഞു.
സുധാകരനും സതീശനും വന്നപ്പോള്‍ ഗ്രൂപ്പ് അതിപ്രസരത്തിന് മാറ്റംവരുമെന്നാണ് കരുതിയത്. സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിനും ഓരോ ജില്ല എന്ന് ചാര്‍ത്തിക്കൊടുക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."