ആകാശവാണിക്ക്
രാജേന്ദ്രന്‍ കര്‍ത്ത
ആകാശവാണീ...
ഒരിക്കല്‍ നീ
എന്നേയും വിളിക്കണേ...
'മൂഡൗട്ടെ'ന്നാലും
'ഫോണൌട്ടി'ലെത്താനായ്
അവസരം നല്‍കണേ...
എന്നോട് നീയന്നേരം
ഏത് പാട്ട് വേണമെന്ന് തിരക്കണേ...
അന്തിയാവും നേരം വെള്ളത്തിലെ
ത്തുമച്ഛന്റെ 'തെറിപ്പാട്ടും',
അന്നമുണ്ടാക്കാനെന്നു പറഞ്ഞമ്മച്ചി
യന്‍വറിന്റെടുത്ത് മടിക്കുത്തഴിച്ചീണത്തില്‍
പാടും 'പരമാനന്ദ രസ'പ്പാട്ടും,
'ആനയുള്ള തറവാടാ'യിരുന്നെന്ന്
നാലു നേരവും ഏമ്പക്കം വിടും
മുത്തശ്ശി തന്‍ 'പഴമ്പുരാണപ്പാട്ടും '
വായിലിത്തിരി ചോറു കണ്ടില്ലെന്നാലും
അധരമപ്പാടെ ലിപ്സ്റ്റിക്കില്‍ കൊഴുപ്പിച്ച്
നാട്ടുവിശേഷങ്ങളിലേക്കിറങ്ങുന്ന
അനുജത്തിതന്‍ 'കാരണവത്തി'പ്പാട്ടും
ഞാനന്നേരം മറക്കും.
എന്നിട്ട്, മുഖത്ത് തീരെ തെളിച്ചമില്ലെന്നാലും
'പാര്‍വ്വണേന്ദു മുഖി...' യെന്ന പാട്ടുണ്ടോയെന്നോ,
പ്രണയം നടിച്ചവള്‍ പരിത്യജിച്ചെന്നാലും
'പ്രിയ സഖി ഗംഗേ...' യുണ്ടോയെന്നും തിരക്കും.
കാവിലെ ഭഗവതിയെ രാത്രി
യടിച്ചു മാറ്റാന്‍ പ്ലാനുണ്ടെന്നാലും,
'ഈശ്വര ചിന്തയിതൊന്നേ മനുജനു...' മോ,
'ഹൃദയം ദേവാലയ...' മോ
'ചെട്ടിക്കുളങ്ങര ഭരണി നാളി...' ലോ
വച്ചാല്‍ കേമമായിരിക്കുമെന്ന് ഭവ്യത നടിക്കും.
അതുകൊണ്ടാകാശവാണീ...
ഒരിക്കല്‍ നീ, എന്നേയും വിളിക്കണേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."