സഊദിയിലെ ഹായിലിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
റിയാദ്: മലപ്പുറം വെളിമുക്ക് സ്വദേശി സഊദിയിലെ ഹായിലിൽ മരണപ്പെട്ടു. വള്ളിക്കുന്നു മണ്ഡലം വെളിമുക്ക് പാറായിൽ മുഹമ്മദ് ഷാഫി (51) യാണ് മരണപ്പെട്ടത്. അൻപത്തിയൊന്നു വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം. ഇവിടെ ഫറൂജ് ബ്രോസ്റ്റഡ് കടയിൽ ജോലി ചെയ്തുവരുന്നതിനിടയിൽ വെള്ളിയായ്ച്ച ഉച്ചക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.
സുഹൃത്തുക്കൾ ഉടൻ തന്നെ കിംഗ് കാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. പിതാവ്: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി പാറായി മൊയ്തീന്‍ കോയ ഹാജി. മാതാവ്: ആയിഷ. ഭാര്യ: ജിസ്‌റ തിരൂരങ്ങാടി. മക്കള്‍: മുഹമ്മദ് സജീര്‍, മുഹമ്മദ് സാമില്‍, മുഹമ്മദ് ഷസിന്‍, എമിന്‍ മുഹമ്മദ്,
സഹോദരങ്ങള്‍: ശാഹിദ്, ഷമീം മാസ്റ്റര്‍ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്), സലീന. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."