യുദ്ധം തീര്‍ന്നാല്‍ ഫലസ്തീനികളെ നാടുകടത്തണം;ഗാസയില്‍ ഇസ്‌റാഈലികളെ പാര്‍പ്പിക്കണം; ഇസ്‌റാഈല്‍ മന്ത്രി
ടെല്‍ അവീവ്:യുദ്ധം അവസാനിച്ചാല്‍ ഗാസയിലേക്ക് ഇസ്‌റാഈലികളെ പാര്‍പ്പിക്കണമെന്നും, ഫലസ്തീനികളെ പാലായനത്തിന് പ്രോത്സാഹിപ്പിക്കണമെന്നും തീവ്ര വലതുപക്ഷ നേതാവും ധനമന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച്.ഇസ്രാഈല്‍ സൈനിക റേഡിയോയ്ക്കും 'ചാനല്‍ 12' ന്യൂസിനും നല്‍കിയ അഭിമുഖത്തിലാണു മന്ത്രിയുടെ പരാമര്‍ശങ്ങളെന്ന് 'ടൈംസ് ഓഫ് ഇസ്രാഈല്‍' റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ഭരണം അവസാനിപ്പിച്ച ശേഷം ഗാസ മുനമ്പില്‍ ഇസ്രാഈല്‍ പൗരന്മാരെ അധിവസിപ്പിക്കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യണമെന്ന് സ്‌മോട്രിച്ച് ആവശ്യപ്പെട്ടു. ഗസ്സയിലെ 20 ലക്ഷം ജനസംഖ്യയില്‍ ആരും നിരപരാധികളല്ലെന്നും അവരെ അവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ വേണ്ട സമ്മര്‍ദങ്ങള്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം തുടര്‍ന്നു.
'ഗാസയുടെ സുരക്ഷാനിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും. അതോടൊപ്പം അവിടെ സിവിലിയന്‍ നിയന്ത്രണവുമുണ്ടാകണം. ഗസ്സയുടെ ചിത്രം ഒന്നാകെ മാറ്റണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഗാസ മുനമ്പിലെ പുനരധിവാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകണം. നമ്മള്‍ ദീര്‍ഘകാലം അവിടെ ഭരിക്കണം. നമ്മുടെ സൈന്യത്തോടൊപ്പം ജനങ്ങളും അവിടെയുണ്ടാകണം.. ഗാസക്കാര്‍ സ്വയം സന്നദ്ധരായി ഒഴിഞ്ഞുപോകാന്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വീകരിക്കാന്‍ സന്നദ്ധരായ രാജ്യങ്ങള്‍ കണ്ടെത്തുകയും വേണം,' ചാനല്‍ 12'നു നല്‍കിയ അഭിമുഖത്തില്‍ ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടു.
റിലീജ്യസ് സയണിസം എന്ന തീവ്ര ജൂത പാര്‍ട്ടിയുടെ നേതാവാണ് ബെസലേല്‍ സ്‌മോട്രിച്ച്. ഗാസ മുനമ്പില്‍നിന്നുള്ള ജൂത കുടിയൊഴിപ്പിക്കലിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 2005ല്‍ അറസ്റ്റിലായിരുന്നു.
Content Highlights:Far right Israeli minister calls for resettlement of Gaza after war
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."